/sathyam/media/media_files/2025/12/15/f-2025-12-15-04-10-04.jpg)
ഡബ്ലിന്‍: യു കെയില്‍ നിന്നുള്ള സ്‌കാം കോളുകള്‍ കൊണ്ട് പൊറുതിമുട്ടി അയര്‍ലണ്ടിലെ ജനം. തട്ടിപ്പ് തടയാന്‍ കര്‍ക്കശ നടപടികള്‍ക്കൊരുങ്ങുകയാണ് കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്റര്‍. സമീപ നാളുകകളില്‍ യു കെയില്‍ നിന്നും സ്‌കാം കോളുകള്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചിരുന്നു.യു കെ +44 നമ്പറുകളില്‍ നിന്നാണ് സ്‌കാം ഫോണ്‍ കോളുകള്‍ തുടര്‍ച്ചയായി ലഭിച്ചിരുന്നത്.
ഒരാള്‍ക്ക് തന്നെ പലതവണ ഈ നമ്പരില്‍ നിന്നും കോളുകള്‍ വന്നിരുന്നു. ഓട്ടോമേറ്റഡ് വോയ്‌സുകളും ലൈവ് സ്‌കാമര്‍മാരോ ആയിരുന്നു തട്ടിപ്പിന് പുറകില്‍. സ്വകാര്യ കമ്പനികളുടെ പേരിലും ബാങ്കുകള്‍ മറ്റ് ഓര്‍ഗനൈസേഷനുകള്‍ എന്നിവയുടെയൊക്കെ പേരിലും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ തേടി വിളികള്‍ വന്നു.ഓണ്‍ലൈന്‍ ഷോപ്പിംഗുകളിലും മറ്റും വര്‍ദ്ധനവ് ഉള്ളതിനാല്‍, ക്രിസ്മസിന് മുമ്പുള്ള ആഴ്ചകളില്‍ സ്‌കാമര്‍മാര്‍ കച്ചകെട്ടിയിറങ്ങുമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധന്‍ പോള്‍ ഡെലഹണ്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു.സ്‌കാം കോളുകളുടെ തിരമാലകള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും ഇദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.
അയര്‍ലണ്ടില്‍ നിന്നോ വിദേശത്തു നിന്നോ സ്‌കാം കോളുകള്‍ തടയുന്നതിനും ഭാവിയിലെ തട്ടിപ്പുുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ‘വോയ്‌സ് ഫയര്‍വാള്‍’ പുറത്തിറക്കുമെന്ന് കമ്മീഷന്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍സ് റെഗുലേഷന്‍ (കോംറെഗ്) പ്രസ്താവനയില്‍ അറിയിച്ചു.കോള്‍ സിഗ്നലിംഗ് ഡാറ്റയുടെ അസാധാരണമായ പാറ്റേണുകള്‍, ട്രാഫിക്കിന്റെ അളവ്, കോളിന്റെ ഉറവിടം എന്നിവ കണ്ടെത്തുന്നതിന് വിപുലമായ റിയല്‍ ടൈം കോള്‍ ഡാറ്റ അനലിറ്റിക്‌സും മെഷീന്‍ ലേണിംഗും ‘വോയ്‌സ് ഫയര്‍വാള്‍’ ഉപയോഗിക്കും.
അടുത്ത വര്‍ഷം ആദ്യ പകുതിയോടെ ഈ സംവിധാനം പ്രാബല്യത്തില്‍ വരും. സ്‌കാം കോളുകളുടെ എണ്ണം കുറയ്ക്കുന്നതിന് റെഗുലേറ്റര്‍ മറ്റ് രാജ്യങ്ങളിലെ റെഗുലേറ്ററി അതോറിറ്റികളുമായി സഹകരിച്ച് അടുത്തിടെ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. ഫെബ്രുവരി 2023നും ഒക്ടോബര്‍ 2025നുമിടയില്‍, 131 മില്യണിലധികം സ്‌കാം കോളുകള്‍ തടയാന്‍ കഴിഞ്ഞിരുന്നു.ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 18മില്യണിലധികം എണ്ണം കോളുകളെ ബ്ലോക്ക് ചെയ്യാനുമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us