പീഡനം : 10 വര്‍ഷത്തേയ്ക്ക് അയര്‍ലണ്ടില്‍ കാലുകുത്തരുതെന്ന് കോടതി ഉത്തരവ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
gdvshfvsfsjifgeu73

ഡബ്ലിന്‍: മാര്‍ലേ പാര്‍ക്കില്‍ സംഗീതപരിപാടിക്കിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യക്കരന് നല്‍കിയ ശിക്ഷ സസ്പെന്റ് ചെയ്തു. ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയുടേതാണ് നടപടി. ഡബ്ലിന്‍ ലൂക്കനിലെ ടാന്‍ഡീസ് ലെയ്നിലെ കാര്‍ത്തികേയ ഗുപ്ത(22)യെയാണ് കോടതി 10 വര്‍ഷത്തേയ്ക്ക് ഇയാള്‍ക്ക് അയര്‍ലണ്ടില്‍ വിലക്കേര്‍പ്പെടുത്തിയത്. 21 മാസത്തെ ജയില്‍ ശിക്ഷ സസ്പെന്റ് ചെയ്തുകൊണ്ടാണ് ജഡ്ജി മാര്‍ട്ടിന്‍ നോളന്‍ ഈ വിധി പറഞ്ഞത്. രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യം വിടണമെന്നും 10 വര്‍ഷത്തേക്ക് മടങ്ങിവരരുതെന്നുമാണ് ജഡ്ജി നിര്‍ദ്ദേശിച്ചത്.

Advertisment

ലൈംഗികാതിക്രമങ്ങള്‍ എല്ലായ്‌പ്പോഴും വളരെ ഗൗരവമുള്ളതാണെന്നും ഈ സംഭവം ഇരയ്ക്ക് മാരകമായ ആഘാതമുണ്ടാക്കിയെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.എന്നിരുന്നാലും ഈ പ്രവൃത്തി മനപ്പൂര്‍വമുള്ള വഞ്ചനയായിരുന്നില്ലെന്ന് ജഡ്ജി വിലയിരുത്തി. മുമ്പ് കേസില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്ത ആളല്ല ഗുപ്തയെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ പെടാതിരിക്കാന്‍ യുവതിക്ക് ഇയാള്‍ ഓഫര്‍ ചെയ്ത് 2500 യൂറോയുടെ നഷ്ടപരിഹാരം വീണ്ടും നല്‍കണമെന്ന് ജഡ്ജി നിര്‍ദ്ദേശിച്ചു. യുവതി അത് നിരസിച്ചാല്‍ ചാരിറ്റിക്ക് നല്‍കാനും ജഡ്ജി ഉത്തരവിട്ടു. നേരത്തേ ഈ വാഗ്ദാനം യുവതി തള്ളിക്കളഞ്ഞിരുന്നു.

പീഡിപ്പിക്കപ്പെട്ട യുവതിക്ക് പാട്ടിനെ പേടി

സംഗീത പരിപാടിക്കിടെ ലൈംഗികാതിക്രമത്തിനിരയായ യുവതിക്ക് പാട്ടുകള്‍ ആസ്വദിക്കാന്‍ പേടിയെന്ന് കോടതിയില്‍ വെളിപ്പെടുത്തല്‍. സംഗീതം കേള്‍ക്കാന്‍ ഭയമാണെന്ന വേദനയാണ് യുവതി കോടതിയെ അറിയിച്ചത്.

അക്രമിയെ ജയിലില്‍ നിന്ന് വിട്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ഭയമാണ്. സംഗീത പരിപാടിയെക്കുറിച്ച് കേള്‍ക്കുന്നത് പോലും പേടിയാണ്. പൊതു ഇടങ്ങളില്‍ ഇരിക്കുന്നതിനെ പോലും ഭയപ്പെടുകയാണെന്നും യുവതി കോടതിയെ അറിയിച്ചു.

അതിനാല്‍ അതുമായി ബന്ധപ്പെട്ടതെല്ലാം ജീവിതത്തില്‍ നിന്നും ഒഴിവാക്കിയെന്നും യുവതി പറഞ്ഞു.പൊതുസ്ഥലത്ത് നേരിട്ട ഇത്രയും തരംതാണ പ്രവൃത്തി ഒരിക്കലും പ്രതീക്ഷിച്ചതല്ല. സന്തോഷമായിരിക്കാനാണ് സംഗീത പരിപാടിക്ക് പോയത്. എന്നാല്‍ അത് എന്നന്നേക്കുമായി നഷ്ടമായി.വീടിന് പുറത്തിറങ്ങാന്‍ പോലും ഇപ്പോള്‍ ബുദ്ധിമുട്ട് തോന്നുകയാണ്.

പീഡനവും പീഡകനും വന്ന വഴി

ഇരുപതുകാരിയായ പെണ്‍കുട്ടി ഒരു സുഹൃത്തിനൊപ്പമാണ് സംഗീതപരിപാടി ആസ്വദിക്കാന്‍ മാര്‍ലേ പാര്‍ക്കിലെത്തിയത്.വന്‍ ജനക്കൂട്ടമായിരുന്നു. അതിനിടയില്‍ നില്‍ക്കുന്ന വേളയില്‍ രാത്രി 8.20ഓടെ ആരോ വസ്ത്രത്തിനകത്തു കൂടി കൈയ്യിട്ട് തന്റെ രഹസ്യഭാഗങ്ങളില്‍ തൊടുന്നതായി യുവതിക്ക് തോന്നി. തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കണ്ടില്ല.പിന്നീടും ഇത് പലതവണ ആവര്‍ത്തിച്ചു. പൊടുന്നനെ തിരിഞ്ഞുനോക്കിയപ്പോള്‍ കാര്‍ത്തികേയിനെ തിരിച്ചറിഞ്ഞു.

തന്റെ സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞു. അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡും കാര്‍ത്തികേയ ഗുപ്തയുടെ പ്രവൃത്തി ശ്രദ്ധിച്ചിരുന്നു. യുവതി വിവരം അറിയിച്ചതോടെ ഗുപ്തയെ അവിടെ നിന്നും ഒഴിവാക്കി. തുടര്‍ന്ന് കാര്‍ത്തികേയ ഗുപ്തയെ അറസ്റ്റുചെയ്തു. അബദ്ധം പറ്റിയതാണെന്ന് ഗാര്‍ഡയോട് വിശദീകരിച്ചു.

ഒരിക്കല്‍ മാത്രമേ അങ്ങനെ സംഭവിച്ചുള്ളുവെന്നും വ്യക്തമാക്കി. ജീവിതത്തിലാദ്യമായി സംഭവ ദിവസം ഒരു കുപ്പി ബീയര്‍ കഴിച്ചിരുന്നു. അതാണ് ഇതിനെല്ലാം കാരണമായതെന്നും വിശദീകരണമുണ്ടായി. അബദ്ധത്തില്‍ സംഭവിച്ചതാണ്. ജാമ്യംകിട്ടുന്നതിന് വരെ ദിവസങ്ങളോളം ഗുപ്ത കസ്റ്റഡിയില്‍ കഴിഞ്ഞു. സംഗീതപരിപാടിക്ക് ഏതാനും ദിവസം മുമ്പാണ് കുടുംബത്തെ കാണാന്‍ ഇയാള്‍ അയര്‍ലണ്ടില്‍ എത്തിയത്. ക്രിമിനല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ നാട്ടിലേക്ക് മടങ്ങുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.വ്യക്തമാക്കി

ireland court sex-assult
Advertisment