New Update
/sathyam/media/media_files/2026/02/14/c-2026-02-14-04-29-55.jpg)
ലിമറിക്കില്‍ മുസ്ലിം പള്ളിക്ക് നേരെ പെട്രോള്‍ ബോംബേറ്. വ്യാഴാഴ്ച പുലര്‍ച്ചെ 1.15-ഓടെയാണ് ലിമറിക്ക് മോസഖ് & ഇസ്ലാമിക് കൾചറൽ സെന്ററിന് നേരെ അജ്ഞാതന്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. ഇതെത്തുടര്‍ന്ന് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Advertisment
ഡൂർടോയ്ൽ യില്‍ സ്ഥിതി ചെയ്യുന്ന പള്ളിക്ക് സമീപം വന്ന ഒരു പുരുഷന്‍, ജനലിലൂടെ അകത്തേയ്ക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു എന്നാണ് വിവരം. ഈ സമയം കെട്ടിടകത്തികത്ത് ഒരാള്‍ ഉണ്ടായിരുന്നെങ്കിലും, ഇദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇദ്ദേഹം അലാറമടിച്ചതിനെത്തുടര്‍ന്ന് അഗ്നിശമനാ സേനയെത്തി തീയണച്ചു.
സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തിയ ഗാര്‍ഡ അന്വേഷണം നടത്തിവരികയാണ്. സംഭവത്തെ പറ്റി എന്തെങ്കിലും സൂചനയുള്ളവര്‍ റോസ്ബോറോ റോഡ് ഗാർഡ സ്റ്റേഷനുമായി 061214340 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us