/sathyam/media/media_files/2025/12/27/f-2025-12-27-03-52-45.jpg)
ഡബ്ലിന്‍: ചൈന ശത്രു രാഷ്ട്രവും അയര്‍ലണ്ടിന് ഭീഷണിയുമാണെന്ന ഐറിഷ് മിലിട്ടറി ഇന്റലിജന്‍സ് സര്‍വീസ് (ഐ എം ഐ എസ്) മേധാവിയുടെ നിലപാടിനെ തള്ളി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍.വ്യാപാര ദൗത്യവുമായി ബന്ധപ്പെട്ട് വൈകാതെ ചൈനയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രതികരണം വന്നത്. കഴിഞ്ഞ ഞായറാഴ്ച ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐ എം ഐ എസിലെ ഉദ്യോഗസ്ഥന്‍ ചൈനാ വിരുദ്ധ പരമാര്‍ശം നടത്തിയത്.ഐറിഷ് സര്‍വകലാശാലകളില്‍ ചൈനീസ് പൗരന്മാരെ പഠിപ്പിക്കുന്നതിനെയും സൈനിക ഉദ്യോഗസ്ഥന്‍ വിമര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ചൈന ഒരു ലോകശക്തിയാകുമെന്നതില്‍ സംശയമില്ലെന്ന് മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.സമീപകാലത്ത് യൂറോപ്പിലും യു കെയിലും ലഭ്യമായ രഹസ്യാന്വേഷണ വിവരങ്ങള്‍ അംഗീകരിക്കുന്നു. എന്നിരുന്നാലും ആധുനിക കാലത്ത് ചൈന ഒരിക്കലും ഒരു യുദ്ധത്തിന് തുടക്കമിട്ടിട്ടില്ലെന്ന് മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.സിംഗപ്പൂര്‍ പ്രധാനമന്ത്രിയുമായും ഇതിനെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ചൈനീസ് മനസ്സും സമീപനവും തന്ത്രപരമായ ചിന്തകളും മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും മാര്‍ട്ടിന്‍ വെളിപ്പെടുത്തി.
കഴിഞ്ഞയാഴ്ച യൂറോപ്യന്‍ കൗണ്‍സില്‍ യോഗത്തില്‍ ചൈനയുമായുള്ള ബന്ധങ്ങളടക്കം ഭൗമസാമ്പത്തികശാസ്ത്രത്തെക്കുറിച്ച് വിശാലമായ ഒരു ചര്‍ച്ച നടന്നു.40 വര്‍ഷമായി ചൈനയുടെ ആഗോള സാമ്പത്തിക കാല്‍പ്പാടുകള്‍ വളരുകയാണ്. ഇക്കാര്യത്തിലുള്ള യൂറോപ്യന്‍ പ്രതിബദ്ധതയെ അദ്ദേഹം വിമര്‍ശിച്ചു.
ചൈന ലോകത്തിന്റെ ഉല്‍പാദന കേന്ദ്രം
2000കളുടെ തുടക്കത്തില്‍, ആഗോളവല്‍ക്കരണം കാരണം ചൈന ലോകത്തിന്റെ ഉല്‍പാദന കേന്ദ്രമായി മാറി.അയര്‍ലണ്ടില്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ ഏഷ്യന്‍ വിപണിയില്‍ വില്‍ക്കുന്നതിന് ചൈനയുമായ ബോധപൂര്‍വമായ ശ്രമം ആവശ്യമാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.അയര്‍ലണ്ടിന് ചൈനയുമായി വലിയ സാമ്പത്തിക ബന്ധമുണ്ട്.ഈ ബന്ധം വീണ്ടും സന്തുലിതമാക്കേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈന, അയര്‍ലണ്ട്, യൂറോപ്യന്‍ യൂണിയന്‍ എന്നിവ തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് സങ്കീര്‍ണ്ണമായ നയം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.സ്വതന്ത്ര വ്യാപാരമെന്ന നോര്‍ഡിക് വീക്ഷണത്തെയും സ്ട്രാറ്റെജിക് ഇക്കോണമി എന്ന ഫ്രഞ്ച് ആശയത്തെയും വിലമതിക്കുന്നുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
യൂറോപ്പിലും യു എസിലും കൂടുതല്‍ കമ്പ്യൂട്ടര്‍ ചിപ്പുകളിലും മൈക്രോപ്രൊസസ്സര്‍ നിര്‍മ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകണം റീ ബാലന്‍സെന്ന് മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.ഐസൊലേഷന്‍ പൂര്‍ണ്ണമായും തെറ്റായ സമീപനമായിരിക്കും.കാരണം അവര്‍ ഒരു പ്രധാന ശക്തിയാണെന്നും മാര്‍ട്ടിന്‍ വിശദീകരിച്ചു.
ഇന്റലിജന്‍സ് സര്‍വീസുകള്‍ കുറ്റമറ്റത്…
അയര്‍ലണ്ടിന് ആന്‍ ഗാര്‍ഡ ഷിക്കോണയ്ക്കും ഡിഫന്‍സിനും രണ്ട് ഇന്റലിജന്‍സ് ഏജന്‍സികളുണ്ട്. ഇരുകൂട്ടരും അവരുടേതായ രീതിയില്‍ വിവരം ശേഖരിക്കുന്നുണ്ട്.പ്രസിഡന്റ് സെലെന്‍സ്‌കിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ ഡ്രോണ്‍ പോലെയുള്ളവ സംഭവിക്കാനുള്ള സാധ്യത കരുതിയിരുന്നു.ഇന്റലിജന്‍സ് സര്‍വീസ് നന്നായി പ്രവര്‍ത്തിക്കുന്നു.
ദേശീയ സുരക്ഷാ കൗണ്‍സില്‍ വിജയകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ഡിഫന്‍സ് ആന്റ് നാഷണല്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട സംയുക്ത സമിതി എന്‍ എസ് സിയ്ക്ക് താഴെ പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഡ്രോണുകള്‍ സിവിലിയന്‍ വിമാനങ്ങള്‍ക്ക് ഭീഷണിയല്ലെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി.
ഐറിഷ് സെക്യൂരിറ്റി സര്‍വ്വീസുകളെ കൗണ്ടര്‍ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജമാക്കുന്നതിന് അര്‍ത്ഥവത്തായ ഇടപെടല്‍ നടന്നുവരികയാണെന്ന് താവോയിസച്ച് പറഞ്ഞു.എന്നിരുന്നാലും, ഹൈബ്രിഡ് ഭീഷണികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പണം എറിഞ്ഞു പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us