നോർത്തേൺ അയർലണ്ടിൽ പോലീസ് കാറിനു നേരെ ആൾക്കൂട്ട ആക്രമണം

New Update
Nhh

വടക്കന്‍ അയര്‍ലണ്ടിലെ Co Down-ല്‍ ആള്‍ക്കൂട്ടം പോലീസ് കാര്‍ നശിപ്പിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ കിൽകീലിലെ കൺ ഗാർഡൻസിലെ ഒരു വീടിന്റെ പുറംഭാഗത്ത് കേടുപാടുകളുണ്ടാക്കി എന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. വീടിന്റെ ജനലുകള്‍ തകര്‍ക്കുകയും, പൂന്തോട്ടത്തിന് തീയിടുകയും ചെയ്ത നിലയിലായിരുന്നു പൊലീസ് എത്തിയപ്പോഴുള്ള കാഴ്ച.

Advertisment

എന്നാല്‍ ഇവിടെയെത്തിയ പൊലീസ് കാറിന് നേരെ 35-ഓളം പേരടങ്ങുന്ന സംഘം ആക്രമണമഴിച്ചുവിടുകയായിരുന്നു. കാറിന്റെ ടയറുകള്‍ കീറുകയും, കാറിന് നേരെ പെയിന്റ് ഒഴിക്കുകയും ചെയ്തു. കാര്‍ ഉപയോഗശൂന്യമായെന്നും പോലീസ് അറിയിച്ചു.

വീടിന് നേരെ ആക്രമണം നടത്തിയവരെയും, കാര്‍ ആക്രമിച്ചവരെയും പറ്റി അന്വേഷണം നടത്തുകയാണെന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ ആഡം റസ്റ്റണ്‍ പറഞ്ഞു. പൊലീസുകാരുടെ ദേഹത്ത് ഘടിപ്പിച്ചിരുന്ന ക്യാമറകളില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Advertisment