വെക്‌സ്‌ഫോര്‍ഡ് ടൗണിലെ വീട്ടില്‍ സംശയകരമായ ഉപകരണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി സംശയാസ്പദമായ ഉപകരണം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധം തീര്‍ക്കുകയും, ആർമി എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ (EOD) സംഘം എത്തി പരിശോധന നടത്തുകയും ചെയ്തത്. സംഘം ഉപകരണം നിര്‍വ്വീര്യമാക്കുകയും ചെയ്തു.
30-ലേറെ പ്രായമുള്ള ഒരു പുരുഷനെ സംഭവസ്ഥലത്ത് നിന്നു തന്നെ അറസ്റ്റ് ചെയ്തു. ഓഫൻസസ് എഗൈൻസ്റ്റ് ദി സ്റ്റേറ്റ് ആക്ട്, 1939 സെക്ഷന്‍ 30 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.