New Update
/sathyam/media/media_files/2025/09/23/garda-2025-09-23-03-26-29.jpg)
നോർത്തേൺ അയർലണ്ടിലെ ഡെറിയിലുള്ള ഒരു വീട്ടിൽ നടന്ന വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. വെള്ളിയാഴ്ച രാത്രി 8:30-ഓടെ നഗരത്തിലെ സെന്റ് ബ്രെക്കൻസ് പാർക്ക് പ്രദേശത്തെ ഒരു വീടിന്റെ ലിവിങ് റൂമിലെ ജനാലയിലൂടെ അകത്തേയ്ക്ക് വെടിവയ്ക്കുകയായിരുന്നു. ഈ സമയത്ത് താമസക്കാർ ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് നോർത്തേൺ അയർലണ്ട് പോലീസ് (പി എസ് എൻ ഐ) പറഞ്ഞു.
Advertisment
സംഭവം കണ്ടിട്ടുള്ളവരോ അന്വേഷണത്തിന് സഹായകമാകുന്ന തരത്തിൽ എന്തെങ്കിലും വീഡിയോ ദൃശ്യങ്ങൾ കൈവശമുള്ളവരോ ഉണ്ടെങ്കിൽ 1611 13/02/26 എന്ന റഫറൻസ് നമ്പർ പറഞ്ഞുകൊണ്ട് 101 എന്ന നമ്പറിൽ തങ്ങളെ ബന്ധപ്പെടണമെന്ന് പി എസ് എൻ ഐ അഭ്യർത്ഥിക്കുന്നു.
ആളുകൾക്ക് പി എസ് എൻ ഐ വെബ്‌സൈറ്റ് വഴിയോ, ക്രൈംസ്റ്റോപ്പേഴ്‌സ് നമ്പറായ 0800 555 111-ലോ രഹസ്യമായി വിളിച്ച് വിവരങ്ങൾ നൽകുകയും ചെയ്യാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us