New Update
/sathyam/media/media_files/2025/12/11/x-2025-12-11-03-39-10.jpg)
വൈദ്യുതബന്ധം നിലച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ ഗ്രീന്‍, റെഡ് ലുവാസ് സര്‍വീസുകള്‍ക്ക് തടസം നേരിടുന്നു.
Advertisment
സന്ദ്യഫോംഡ് – ബ്രിഡസ് ഗ്ലെൻ റൂട്ടില്‍ മാത്രമാണ് നിലവില്‍ ഗ്രീന്‍ ലൈന്‍ സര്‍വീസുകള്‍ നടത്തുന്നത്. സന്ദ്യഫോംഡ് – ഭ്രൂബ്രിഡ്ജ് റൂട്ടില്‍ സര്‍വീസ് ഇല്ല.
തള്ളാറ്റ്/സഗ്ഗാർട്ട് – സ്മിതഫീൽഡ് റൂട്ടില്‍ മാത്രമേ റെഡ് ലൈന്‍ സര്‍വീസ് ഉള്ളൂ. സ്മിതഫീൽഡ് – ദി പോയിന്റ്/കോന്നോള്ളി റൂട്ടിലെ സര്‍വീസ് മുടങ്ങിയിരിക്കുകയാണ്.
സര്‍വീസ് മുടങ്ങിക്കിടക്കുന്ന സമയം ലുവാസ് ടിക്കറ്റുകള്‍ ഡബ്ലിന്‍ ബസില്‍ ഉപയോഗിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ എഞ്ചിനീയര്‍മാര്‍ ശ്രമം നടത്തിവരികയാണെന്നും, യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധുമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും ലുവാസ് വക്താവ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us