അയർലണ്ടിൽ ഹൈനിക്കൻ ബിയറിന്റെ വില ഉയരും; ഈ മാസം അവസാനം മുതൽ പ്രാബല്യത്തിൽ

New Update
Gujjk

ഡബ്ലിൻ : ഹൈനിക്കൻ ഈയാഴ്ച ഡയജിയോയുടെ നീക്കം പിന്തുടർന്ന് അതിന്റെ ഡ്രോട്ട് ഉൽപ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഈ മാസം അവസാനത്തോടെയാണ് വില വര്‍ധന നടപ്പിലാക്കുന്നത്.

Advertisment

ആകെ 2.8 ശതമാനം ആണ് വര്‍ധന. ഇത് ഒരു പിന്റ് ബിയറിന്റെ വിലയിൽ ഏകദേശം ആറ് സെൻറ് വര്‍ധനവ് ആണ് ഉണ്ടാക്കുക. ഹൈനിക്കൻ, കൂര്‍സ്, ബിറ മൊറെറ്റി, മർഫിസ്, ഫോസ്റ്റേഴ്സ്, ബീമിഷ് തുടങ്ങിയ കമ്പനിയുടെ എല്ലാ ഡ്രോട്ട് ഉൽപ്പന്നങ്ങൾക്കും ഈ വിലവർദ്ധന അയര്‍ലണ്ടില്‍ ബാധകമാകും.

“ചെലവുകുറയ്ക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ ഞങ്ങൾ തുടർച്ചയായി ശ്രമിച്ചുവരുന്നു. എന്നിരുന്നാലും, വിപണിയിലെ പിന്തുണയും നിക്ഷേപവുമെല്ലാം തുടരുന്നതിനായി ചില വിലവർദ്ധനവുകൾ അനിവാര്യമാകുന്നു.” ഹൈനിക്കൻ വക്താവ് വ്യക്തമാക്കി.

അതിനിടെ ഹൈനിക്കൻ ബിയറിന്റെ വിലവർദ്ധനവിനെതിരെ വിമർശനം ഉയര്‍ന്നു. അയർലണ്ട് വിന്റ്നേഴ്‌സ് ഫെഡറേഷൻ (വി എഫ് ഐ) ഈ നീക്കത്തെ വിമർശിച്ച്, വില വര്‍ധനവ് ഉപഭോക്താക്കളുടെ ആവശ്യത്തെ കുറയ്ക്കുകയും, ബിയർ വിപണിയിൽ മന്ദഗതിയുണ്ടാക്കുകയും ചെയ്യുമെന്ന ആശങ്ക പങ്കുവെച്ചു.

Advertisment