ഡബ്ലിന്‍ :കൂടുതല്‍ പുതിയ വീടുകളും കുറഞ്ഞ പലിശ നിരക്കുകളില്‍ വായ്പകളും ലഭ്യമാക്കിയാല്‍ ഉയരുന്ന ഭവനവിലകള്‍ നിയന്ത്രിക്കാനാകുമെന്ന് വിദഗ്ധന്‍. ഒരു ദശാബ്ദക്കാലമായി ഭവന വിലകള്‍ അതിവേഗം ഉയരുകയാണ്.ഈ വര്‍ഷം പലിശനിരക്ക് കുറയുന്നതോടെയും കൂടുതല്‍ വീടുകള്‍ വിപണിയിലെത്തിക്കുന്നതിലൂടെയും വിലകളുടെ കുതിപ്പിനെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചേക്കുമെന്നാണ് വിദഗ്ധ അഭിപ്രായപ്പെടുന്നത്.
അതിനാല്‍ കൂടുതല്‍ പുതിയ വീടുകള്‍ ലഭ്യമാക്കേണ്ടതുണ്ടെന്ന് ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസോ.പ്രൊഫ. റോണന്‍ ലിയോണ്‍സ് പറഞ്ഞു.
നിര്‍മിക്കുന്ന വീടുകളുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചു. എങ്കിലും ആവശ്യക്കേറി വരുന്നതിനാല്‍ ഭവനങ്ങളുടെ ലഭ്യത ഇപ്പോഴും പ്രശ്നമായി തുടരുകയാണ്.അതിനിടെ പലിശ നിരക്ക് വര്‍ധിച്ചത് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയുടെ തിരിച്ചുവരവിനെ ദോഷകരമായി ബാധിച്ചതായി ഡാഫ്ട് വിദഗ്ധന്‍ പറയുന്നു.
മാര്‍ച്ച് ഒന്നിന് രാജ്യത്ത് വില്‍പ്പനയാക്കായി ലഭ്യമായ വീടുകളുടെ എണ്ണം 10,500 ല്‍ താഴെയായിരുന്നു.ഇത് 2007 മുതലുള്ള കണക്കുകളുമായി ഒത്തുനോക്കുമ്പോള്‍ ഏറ്റവും താഴ്ന്ന കണക്കാണിതെന്ന് ഡാഫ്ട് ചൂണ്ടിക്കാട്ടുന്നു.2019ല്‍ ലഭ്യമായിരുന്ന വീടുകളുടെ 40% മാത്രണിത്.കൂടുതല്‍ വീടുകള്‍ വിപണിയിലെത്തിച്ച് കുറഞ്ഞ പലിശയില്‍ വായ്പകളും ലഭ്യമാക്കിയാല്‍ സ്ഥിതിയില്‍ മാറ്റം വരുമെന്നാണ് ഇദ്ദേഹം വിലയിരുത്തുന്നത്.
രാജ്യത്തെ വീടുകളുടെ ശരാശരി വില 3,26,469 യൂറോയാണെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് ഡാഫ്ട് .ഇ പറയുന്നു.ഒരു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ 5.8 ശതമാനം കൂടുതലാണിതെന്ന് വെബ്സൈറ്റ് പറയുന്നു. പകര്‍ച്ചവ്യാധി കാലത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 30 ശതമാനം കൂടുതലുമാണിത്.
ഡബ്ലിനിലെ ഭവനവില ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ത്തന്നെ കുതിപ്പ് കാട്ടിയിരുന്നു.മുന്‍ വര്‍ഷത്തേതിനേക്കാള്‍ 3.2 ശതമാനം വിലയാണ് വീടുകള്‍ക്ക് കൂടിയത്. ലെയിന്‍സ്റ്ററിന്റെ ബാക്കി ഭാഗങ്ങളില്‍ വീടുകളുടെ വില 5 ശതമാനം വര്‍ധിച്ചിരുന്നു.
കോര്‍ക്ക് സിറ്റിയില്‍ വീടുകളുടെ വില 7.3% കൂടി. ഗോള്‍വേ നഗരത്തില്‍ 9.4 %,വാട്ടര്‍ഫോര്‍ഡ്, ലിമെറിക്ക് നഗരങ്ങളില്‍ വീടുകളുടെ വില പത്ത് ശതമാനത്തിലേറെയും വീടുകളുടെ വില വര്‍ധിച്ചു. മണ്‍സ്റ്ററില്‍ നഗരങ്ങള്‍ക്ക് പുറത്ത് ഭവനവില 10.9 ശതമാനവും കൊണാച്ച്-അള്‍സ്റ്ററില്‍ 6.7 ശതമാനവും ഉയര്‍ന്നുവെന്നും ഡാഫ്ട് ഇ പറയുന്നു.