അയർലൻഡിൽ പാലും ബട്ടറുമടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കയറുന്നു

New Update
Bbb

ഡബ്ലിന്‍: അയർലൻഡിൽ ജനജീവിതം ദുസ്സഹമാക്കി പാലും വെണ്ണയുമടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കയറുന്നു.ഭക്ഷ്യ പണപ്പെരുപ്പവും വിലക്കയറ്റവും 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണെന്ന് സി എസ് ഒ പറയുന്നു.ഭക്ഷ്യ സാധനങ്ങളുടെ വില ഓഗസ്റ്റില്‍ 5.1%മാണുയര്‍ന്നത്.5.6% എന്ന 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.

Advertisment

വെണ്ണയുടെ വില 18.3% വര്‍ദ്ധിച്ചു. പാല്‍ (12.4%), ബ്രെഡ് 3.3%, ബീഫ് ആന്റ് വീല്‍ (22.7%), ചോക്ലേറ്റ് (16.3%), കാപ്പി (12.1%) എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങളുടെ വിലയും കഴിഞ്ഞ മാസം ഉയര്‍ന്നു.വസ്ത്രങ്ങളുടെയും ചെരുപ്പുകളുടെയും വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ 3.4%മാണ് കൂടിയത്.

തിരഞ്ഞെടുത്ത സാധനങ്ങളുടെയും സര്‍വ്വീസുകളുടെയും ഓഗസ്റ്റിലെ ദേശീയ ശരാശരി വിലകള്‍ സി എസ് ഒ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് ഒരു കിലോ ഐറിഷ് ചെഡ്ഡാര്‍ ചീസിന് 93 സെന്റും ഒരു പൗണ്ട് വെണ്ണയ്ക്ക് 91 സെന്റും വില കൂടി.രണ്ട് ലിറ്റര്‍ ഫുള്‍ ഫാറ്റ് മില്‍ക്കിന്റെ വില 28 സെന്റ് വര്‍ദ്ധിച്ചു. 800 ഗ്രാം വൈറ്റ് സ്ലൈസ്ഡ് പാനിന്റെ വിലയില്‍ 7 സെന്റും 800 ഗ്രാം ബ്രൗണ്‍ സ്ലൈസ്ഡ് പാനിന് നാല് സെന്റും, സ്പാഗെട്ടി 500 ഗ്രാമിന് ഒരു സെന്റും വില കൂടി.

Advertisment