അയർലണ്ടിൽ അഭയാര്‍ഥികളെ സ്വാഗതം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
88876543

ഡബ്ലിന്‍ : അഭയാര്‍ഥികളെ അത്ര കണ്ട് സ്വാഗതം ചെയ്യാന്‍ അയര്‍ലണ്ടിന് താല്‍പ്പര്യമില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി ലിയോ വരദ്കര്‍. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന് പകരം അവരെ പുനര്‍വിന്യസിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള സാധ്യതയാണ് തേടുന്നതെന്ന് വരദ്കര്‍ പറഞ്ഞു.

Advertisment

അയര്‍ലണ്ടിന്റെ പാര്‍പ്പിട പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് വരദ്കര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അയര്‍ലണ്ടില്‍ ഭവന പ്രതിസന്ധി ഗുരുതരമായി തുടരുകയാണ്.ഈ സാഹചര്യത്തില്‍ അഭയാര്‍ഥികളെക്കൂടി സംരക്ഷിക്കുന്നത് പാടാണ്. അവര്‍ക്ക് എമര്‍ജന്‍സി അക്കൊമൊഡേഷന്‍ തരപ്പെടുത്തുന്നത് അതിലേറെ ശ്രമകരവുമാണ്. അതിനാല്‍ മറ്റു രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതാണ് അയര്‍ലണ്ടിന് അഭികാമ്യമെന്നും ലിയോ വരദ്കര്‍ വ്യക്തമാക്കി.

”അഭയാര്‍ഥികളെ സ്വീകരിക്കുന്നത് അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാണ്.എന്നാല്‍ അവരെ റീ ലൊക്കേറ്റ് ചെയ്യുന്നതിന് മറ്റ് യൂറോപ്യന്‍ യൂണിയന്‍ സര്‍ക്കാരുകള്‍ക്ക് ധനസഹായം നല്‍കാന്‍ അയര്‍ലണ്ട് സന്നദ്ധവുമാണ്” പ്രധാനമന്ത്രി പറഞ്ഞു.

migrants
Advertisment