/sathyam/media/media_files/GxbibFcvxLyh2MF9Gx7G.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വീടുകള്‍ക്ക് വില കൂടുന്നുവെന്ന സിന്‍ ഫെയ്നിന്റെ ആരോപണം ശരിയല്ലെന്ന് പ്രധാനമന്ത്രി ലിയോ വരദകര്‍.ഇതു ചൂണ്ടിക്കാട്ടുന്ന സൊസൈറ്റി ഓഫ് ചാര്‍ട്ടേഡ് സര്‍വേയേഴ്‌സ് അയര്‍ലണ്ടിന്റെ (എസ് സി എസ് ഐ) റിപ്പോര്‍ട്ടിനെയും വരദ്കര്‍ വിമര്‍ശിച്ചു.ഇത് ഏകപക്ഷീയ റിപ്പോര്‍ട്ടാണെന്ന ആക്ഷേപവും പ്രധാനന്ത്രി ഉന്നയിച്ചു.
ഡയലില്‍ ലീഡേഴ്സ് ചോദ്യോത്തര വേളയിലാണ് സിന്‍ഫെയന്‍ നേതാവ് പിയേഴ്‌സ് ഡോഹെര്‍ട്ടി അയര്‍ലണ്ടിലെ വീടുകളുടെ അണ്‍അഫോര്‍ഡബിലിറ്റി ചോദ്യം ചെയ്തത്. സൊസൈറ്റി ഓഫ് ചാര്‍ട്ടേഡ് സര്‍വേയേഴ്‌സ് അയര്‍ലണ്ടിന്റെ (എസ് സി എസ് ഐ) റിപ്പോര്‍ട്ടും ഡോഹര്‍ട്ടി ചൂണ്ടിക്കാട്ടിയിരുന്നു.
ഡബ്ലിനില്‍ മൂന്ന് ബെഡ് റൂമുകളുള്ള വീട് വാങ്ങാന്‍ ദമ്പതികള്‍ക്ക് കുറഞ്ഞത് 1,27,000 ശമ്പളം ആവശ്യമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഗോള്‍വേയില്‍ പുതിയ വീട് വാങ്ങാന്‍ ദമ്പതികള്‍ക്ക് 115,000 യൂറോയും കോര്‍ക്കില്‍ 104,000 യൂറോയും വരുമാനം ആവശ്യമാണെന്നും എസ് സി എസ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നതായി ഡോഹര്‍ട്ടി ചൂണ്ടിക്കാട്ടി.വീടുകള്‍ വാങ്ങുന്നതിന് ഇവിടെ സാധാരണക്കാര്‍ക്ക് കഴിയില്ലെന്ന് സിന്‍ഫെയ്ന്‍ നേതാവ് പറഞ്ഞു.
പുതിയ വീടുകളുടെ വിലക്കയറ്റത്തെക്കുറിച്ച് ഡോഹെര്‍ട്ടി തെറ്റിദ്ധാരണ പരത്തുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.മൂന്നു ബെഡ് റൂം വീടുകളുടെ കാര്യം മാത്രമാണ് ‘ഡോഹര്‍ട്ടിയുടെ റിപ്പോര്‍ട്ട്’ പരാമര്‍ശിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യമായി വാങ്ങുന്നവര്‍ പുതിയ വീടുകളല്ല വാങ്ങുന്നതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ചെലവ് കുറവായതിനാല്‍ സെക്കന്റ് ഹാന്റ് വീടുകളാകും കൂടുതലും വാങ്ങുന്നത്. മാത്രമല്ല അവരിലേറെയും ടു ബെഡ് റൂം വീടുകളാണ് വാങ്ങുന്നത്.എന്നാല്‍ ഇതു മറച്ചുവെച്ച് കുപ്രചാരണം നടത്തുകയാണ് സിന്‍ഫെയ്്നെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
മോര്‍ട് ഗേജെടുക്കുന്നവര്‍ക്ക് വരുമാനത്തിന്റെ 3.3 ഇരട്ടി മാത്രമേ വായ്പ ലഭിക്കൂവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.എന്നാല്‍ വരുമാനത്തിന്റെ നാലിരട്ടി വരെ ഇപ്പോള്‍ വായ്പയെടുക്കാം.മാത്രമല്ലആദ്യമായി വാങ്ങുന്നവരെ സഹായിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ഫസ്റ്റ് ഹോം (ഇക്വിറ്റി) പദ്ധതിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.ഈ പദ്ധതിയില്‍ പ്രോപ്പര്‍ട്ടിയുടെ വിലയുടെ 30% വരെ സര്‍ക്കാരോ ബാങ്കോ വായ്പ നല്‍കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ വിശദീകരണം യാഥാര്‍ഥ്യബോധമില്ലാതെയാണെന്ന് ഡോഹര്‍ട്ടി പ്രതികരിച്ചു.അഫോര്‍ഡബിലിറ്റി പ്രതിസന്ധിയാണ് ആളുകള്‍ നേരിടുന്നത്.കഴിഞ്ഞ 12 മാസത്തിനുള്ളില്‍ വീടുകളുടെ വില 10%മാണ് വര്‍ധിച്ചത്. ഇക്കാര്യം വെളിപ്പെടുത്തുന്ന സി എസ് ഒ റിപ്പോര്‍ട്ട് വരദ്കര്‍ കാണാഞ്ഞിട്ടല്ല. മനപ്പൂര്‍വ്വം അത് വിഴുങ്ങുകയായിരുന്നുവെന്നും ഡോഹര്‍ട്ടി ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us