/sathyam/media/media_files/2025/10/22/ggf-2025-10-22-04-35-35.jpg)
ഡബ്ലിന്‍: പത്തുവയസുകാരിയായ ഐറിഷ് പെണ്‍കുട്ടിയെ , ആഫ്രിക്കന്‍ അഭയാര്‍ത്ഥി ബലാത്സംഗം ചെയ്ത സംഭവത്തെ തുടര്‍ന്ന് ഡബ്ലിനിലെ സിറ്റിവെസ്റ്റില്‍ നൂറുകണക്കിന് ജനങ്ങള്‍ പങ്കെടുത്ത പ്രതിഷേധസമരം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ഗാര്‍ഡയുടെ വാന്‍ കത്തിച്ചു.
സിറ്റി വെസ്റ്റിലെ അന്തര്‍ദേശീയ സംരക്ഷണ അപേക്ഷകരുടെ കേന്ദ്രത്തിന് പുറത്തായി നടക്കുന്ന പ്രതിഷേധത്തില്‍, രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുന്നുണ്ട്.
അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള ആക്രോശവുമായി പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി സ്ഥലത്ത് തുടരുകയാണ്.
പ്രതിഷേധക്കാര്‍ അഭയാര്‍ത്ഥി കേന്ദ്രത്തിലേക്ക് കടക്കുന്നത് തടയുന്നതിനായി വലിയൊരു സംഘം ഗാര്‍ഡാ ഫോഴ്‌സ് സംഭവസ്ഥലത്തുണ്ട്. ഗാര്‍ഡ പബ്ലിക് ഓര്‍ഡര്‍ യൂണിറ്റ് ഐ പി എ എസ് കേന്ദ്രത്തിന്റെ പ്രവേശന കവാടത്തില്‍ കാവല്‍ നില്ക്കുകയാണ്. നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പരിക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ലെന്നും അവര്‍ പറയുന്നു.
ഗാര്‍ഡയ്ക്ക് നേരെ കല്ലും, പടക്കങ്ങളും എറിഞ്ഞു പരിക്കേല്‍പ്പിക്കുന്ന നിരവധി പേരെ സംഭവസ്ഥലത്ത് കണ്ടു. ജനക്കൂട്ടത്തിലെ പലരും ഹൂഡ് ധരിച്ചും മുഖം മറച്ചുമാണ് എത്തിയിട്ടുള്ളത്.