/sathyam/media/media_files/oD1u9SB9NOWZmJOh6q4z.jpg)
ഡബ്ലിന്‍ : വികസനത്തിന്റെ പുതിയ വിഹായസിലേയ്ക്ക് കുതിയ്ക്കുകയാണ് അയര്‍ലണ്ടിലെ മലയാളി സംരംഭമായ ലോഗോസ് സപ്ലൈസ് ലിമിറ്റഡ്. 2015 മുതല്‍ അയര്‍ലണ്ടിന്റെ തലസ്ഥാന നഗരിയായ ഡബ്ലിനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു ചെറുകിട ബിസിനസ് സംരഭമാണ് ഇന്ന് അയര്‍ലണ്ടിലെ വിവിധ ഇടങ്ങളിക്ക് വേഗത്തില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന ലോഗോസ് സപ്ലൈസ് ലിമിറ്റഡ്. ഈ ആധുനിക യുഗത്തില്‍ അയര്‍ലണ്ടിലെ പുതുതലമുറയുടെയും, പഴയ തലമുറയുടെയും മാറുന്ന ചിന്താഗതികള്‍ക്കനുസരിച്ചു പരിസ്ഥിതി സൗഹാര്‍ദ്ദ ഉല്പന്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബിസിനസാണ് ലോഗോസ് സപ്ലൈസ് നല്‍കുന്നത്.
കാറ്ററിംഗ് ഡിസ്പോസിബിള്‍സ്, ക്ളീനിംഗ് പ്രോഡക്റ്റുകള്‍, ഓഫീസ് സ്റ്റേഷനറികള്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ ക്ലയിന്റിന്റെ ആവശ്യകത മനസിലാക്കി മിതമായ നിരക്കില്‍ ഉത്തരവാദിത്വത്തോട് കൂടി വിപണിയില്‍ എത്തിച്ചു കൊടുക്കുവാന്‍ കമ്പനി മാനേജ്‌മെന്റുകള്‍ രാപകല്‍ ഇല്ലാതെ അധ്വാനിക്കുന്നുണ്ട്. വിപണി ഗവേഷണം, വിപുലമായ പ്രായോഗിക അനുഭവം എന്നിവയെ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ നിലവിലെ പ്രവര്‍ത്തന രീതി. അത് കൊണ്ട് തന്നെ അയര്‍ലണ്ടിന്റെ വിപണിയില്‍ ലോഗോസ് സപ്ലൈസ് ലിമിറ്റഡ് എന്ന ബ്രാന്‍ഡിന് നിരവധി ഉപഭോക്താക്കള്‍ ഉണ്ട്.
ആകൃതികളിലും, വലുപ്പത്തിലും, വിവിധതരത്തില്‍ രൂപകല്‍പ്പന ചെയ്ത വ്യത്യസ്തമായ ഉല്പന്നങ്ങള്‍ വിപണിയില്‍ പരിചയപ്പെടുത്താന്‍ കമ്പനി എല്ലായ്പ്പോഴും ശ്രമിക്കുന്നുണ്ട്. ഗുണനിലവാരം, മിതമായ നിരക്കുകള്‍, തക്ക സമയത്തിലുള്ള ഡെലിവറി എന്നിവ അടിസ്ഥാനമാക്കിയുള്ള വിപണനം ഈ ചുരുങ്ങിയ കാലയളവില്‍ ലോഗോസ് സപ്ലൈസിന് അയര്‍ലാന്‍ഡ് വിപണിയില്‍ ആവശ്യക്കാര്‍ വര്‍ദ്ധിച്ചു എന്നുള്ളത് അഭിമാനാര്‍ഹമായ നേട്ടമാണ്. കമ്പനി തങ്ങളുടെ ക്ലയന്റുകളെ വിലമതിക്കുകയും അവര്‍ക്ക് വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കുകയും ചെയ്യുന്നു. സമയപരിധിയിലും, ബജറ്റ് സ്‌കെയിലിലും ക്ലയിന്റിന്റെ ആവശ്യകതകള്‍ തക്ക സമയത്ത് നടത്തിക്കൊടുക്കുവാന്‍ കഴിയുന്ന സൗഹൃദപരവും അറിവുള്ളതുമായ കമ്പനിയുടെ സെയില്‍സ് ടീം പ്രതിജ്ഞാബദ്ധരാണ്.
ലോഗോസ് സപ്ലൈസ് ലിമിറ്റഡിന്റെ നവീകരിച്ച പുതിയ ഷോറൂമും, വിശാലമായ വെയര്‍ഹൗസും ഡബ്ലിനിലെ ഹോളിസ്റ്റൗണ്‍ എന്ന സ്ഥലത്ത് ഈ ദിവസങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു നിങ്ങള്‍ക്ക് ആവശ്യമായ ഉല്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതും, ഉല്പന്നത്തെക്കുറിച്ചുള്ള അന്വേഷങ്ങള്‍ നടത്താവുന്നതുമാണ്.
(+353) 87 667 9701
(+353) 89 222 4512
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us