/sathyam/media/media_files/2025/07/25/xgxyfyf-2025-07-25-05-45-42.jpg)
അയർലൻഡിൽ ഡബ്ലിനു സമീപം തല്ലഗ്ട്ടിൽ വാരാന്ത്യത്തിൽ ഇന്ത്യക്കാരനെതിരെ വംശീയ ആക്രമണം ഉണ്ടായതായി ഇന്ത്യൻ എംബസി ബുധനാഴ്ച സ്ഥിരീകരിച്ചു. തലസ്ഥാനത്തിന്റെ തെക്കു പടിഞ്ഞാറൻ പ്രാന്ത പ്രദേശത്താണ് ശനിയാഴ്ച്ച വൈകിട്ട് ആറു മണിയോടെ ആക്രമണം ഉണ്ടായത്.
ഒരു സംഘം ചെറുപ്പക്കാർ 40 വയസോളം പ്രായമുള്ള ഇന്ത്യക്കാരനെ വളഞ്ഞു ആക്രമിക്കയായിരുന്നു. അദ്ദേഹത്തിന്റെ തുണി ഉരിയുകയും ചെയ്തുവെന്നു 'ഐറിഷ് ടൈംസ്' റിപ്പോർട്ട് ചെയ്തു. വഴിപോക്കരാണ് രക്ഷിച്ചത്.
വംശീയ വിദ്വേഷ ആക്രമണമായാണ് പോലീസ് അന്വേഷണം നടത്തുന്നതെന്ന് പത്രം പറഞ്ഞു. പ്രമുഖ വലതുപക്ഷ, കുടിയേറ്റ വിരുദ്ധ ഇന്റർനെറ്റ് സൈറ്റുകളിൽ ഈ വിവരം റിപ്പോർട്ട് ചെയ്തതിൽ അത് വ്യകതവുമാണ്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിച്ചിപ്പിച്ച ഇന്ത്യക്കാരനെ പിറ്റേന്നു വിട്ടയച്ചു. എന്നാൽ അദ്ദേഹത്തിനു പരുക്കുകളുണ്ട്.
ഐറിഷ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു ഡബ്ലിനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇരയുടെ കുടുംബവുമായും ബന്ധപ്പെട്ടു. ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്.
ആക്രമണം ഉണ്ടായ സ്ഥലത്തു അത്തരം സംഭവങ്ങൾ ഇതാദ്യമല്ലെന്നു അന്വേഷണ സംഘം പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ ഒരു ഇന്ത്യൻ വിദ്യാർഥി വംശീയ വിദ്വേഷ ആക്രമണത്തിന് ഇരയായത്.