Advertisment

ആസ്വദിക്കാന്‍ കാത്തിരുന്ന സമ്മര്‍കാലം എത്തിയിട്ടും അയർലണ്ടിൽ മഴയും കാറ്റും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
vvvvvvgft555555556

ആസ്വദിക്കാന്‍ കാത്തിരുന്ന സമ്മര്‍കാലം എത്തിയിട്ടും മഴയും കാറ്റും അയര്‍ലണ്ടിനെ വിട്ടുപോകുന്നില്ല.ആഘോഷങ്ങളുടെ വാതില്‍ തുറക്കുന്ന ആഴ്ചയിലും മഴയും ഇടിമിന്നലും തുടരുമെന്നാണ് മെറ്റ് ഏറാന്റെ പ്രവചനം. രാജ്യത്ത് പലയിടത്തും പ്രത്യേകിച്ച് തീരദേശ ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മഴയും കാറ്റും പ്രശ്നമുണ്ടാക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണം. എന്നാല്‍ തെക്കന്‍ പ്രദേശങ്ങളില്‍ കാര്യമായ പ്രശ്നമുണ്ടാകില്ലെന്ന ആശ്വാസ പ്രവചനവും പുറത്തുവന്നിട്ടുണ്ട്.

Advertisment

സമ്മര്‍ ആസ്വദിക്കാന്‍ അയര്‍ലണ്ടിലെത്തിയവരൊക്കെ മഴയുടെ അപ്രതീക്ഷിത വരവില്‍ ഖിന്നരാണ്.

ഈയാഴ്ചയുടെ തുടക്കം മുതല്‍ രാജ്യത്താകെ മേഘാവൃതമായ അന്തരീക്ഷമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.മിക്ക ദിവസങ്ങളിലും രാവിലെയും ഉച്ചകഴിഞ്ഞും മഴ ശക്തമാകും.മഴയും മോശം കാലാവസ്ഥയും വടക്കുകിഴക്കന്‍ പ്രദേശങ്ങളെയാകും കാര്യമായി ബാധിക്കുക.പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിനും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മെറ്റ് ഏറാന്‍ പറയുന്നു.

തിങ്കളാഴ്ച ചെറിയ തോതിലാണെങ്കിലും മഴ തുടരും. സൂര്യപ്രകാശത്തിനൊപ്പം ചാറ്റല്‍ മഴയുമുണ്ടാകും.ചിലപ്പോള്‍ മഴ കനക്കും, വടക്കന്‍, തെക്കന്‍ കൗണ്ടികളില്‍ രാത്രിയിലും മഴ ശക്തമായി തുടരും.

ചൊവ്വാഴ്ച മഴയുടെ നിലയില്‍ മാറ്റം വരും.ചൂടുള്ള അന്തരീക്ഷവുമെത്തും. എന്നിരുന്നാലും ചാറ്റല്‍ മഴയും പടിഞ്ഞാറ് ,വടക്കുപടിഞ്ഞാറന്‍ കാറ്റുമുണ്ടാകും.കോടമഞ്ഞിന്റെ സാന്നിധ്യം മൂലം മേഘാവൃതമായ അന്തരീക്ഷത്തിലും മാറ്റമുണ്ടാക്കും. രാത്രിയില്‍ മഴ രാജ്യവ്യാപകമാകാനും സാധ്യതയുണ്ട്.വടക്ക് ഭാഗത്ത് മഴ കേന്ദ്രീകരിക്കുന്നതിനും സാധ്യതയുണ്ടെന്ന നിരീക്ഷകന്‍ പറയുന്നു.11 മുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഏറ്റവും കുറഞ്ഞ താപനില.

Advertisment