ഡബ്ലിന്‍: കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന മഴയ്ക്ക് ഇന്ന് (തിങ്കള്‍) അല്പം ശമനമുണ്ടാവുമെങ്കിലും അടുത്ത ദിവസങ്ങളില്‍ കാലാവസ്ഥ വീണ്ടും പ്രക്ഷുബ്ദമാകുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഏറാന്‍. അടുത്ത ദിവസങ്ങളില്‍ അയര്‍ലണ്ടിലേക്ക് കടക്കുന്ന ലീ ചുഴലിക്കാറ്റ് ഡബ്ലിനിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പേമാരിക്കും കാരണമാവുമെന്നാണ് പ്രവചനം.
ലീ ചുഴലിക്കാറ്റിന്റെ ‘വാലറ്റം ‘ ചൊവ്വാഴ്ചയോടെ അയര്‍ലണ്ടില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ ആഴ്ച കൂടുതല്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
‘ചൊവ്വാഴ്ച വ്യാപകമായ തോതില്‍ മഴയും ശക്തമായ കാറ്റും ഉണ്ടാകും. ബുധനാഴ്ച അതിനേക്കാള്‍ കൂടുതല്‍ മഴ പെയ്യും. വ്യാഴം, വെള്ളി ദിവസങ്ങളും തുടര്‍ന്ന് വാരാന്ത്യവും മഴ ശക്തമാകും.
ലീ ചുഴലിക്കാറ്റ് ഇതുവരെ യുഎസിലും കാനഡയിലും നാശം വിതച്ചിട്ടുണ്ട്, ഈ ചുഴലിക്കാറ്റിന്റെ വാലറ്റമാണ് അയര്‍ലണ്ടിനെ ബാധിച്ചേക്കാമെന്ന് മെറ്റ് ഏറാന്‍ കരുതുന്നത്.
ആഫ്രിക്കയുടെ തീരത്ത് രൂപം കൊണ്ട ലീ ചുഴലിക്കാറ്റ് അറ്റ്‌ലാന്റിക്കിന് കുറുകെ നീനീങ്ങി യുണൈറ്റഡ് സ്റ്റേറ്റ്‌സിലെത്തിയ ശേഷമാണ് ഇപ്പോള്‍ യൂറോപ്പിലേക്ക് കടക്കുന്നത്.