രമേശ് ചെന്നിത്തല അയർലണ്ടിലെത്തും; ഉമ്മൻ ചാണ്ടി അനുസ്മരണവും, ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ഉദ്ഘാടനം ചെയ്യും

ആഗസ്റ്റ് 18 ന് അയർലണ്ടിലെത്തുന്ന രമേശ് ചെന്നിത്തല 19, 20 തീയതികളിൽ ഡബ്ലിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഓണാഘോഷ പരിപാടികളിലും പങ്കെടുക്കും

New Update
പ്രവാസിയുടെ ആത്മഹത്യയുടെ പേരില്‍ പ്രവാസി ലോകത്തെ പ്രതിഷേധം ഉള്‍ക്കൊണ്ട് ചെന്നിത്തലയുടെ രാജി പ്രഖ്യാപനം സര്‍ക്കാരിന് ഇരുട്ടടിയാകും ! ലോക കേരളാ സഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള പ്രതിപക്ഷ നേതാവിന്‍റെ രാജിക്ക് കയ്യടിച്ച് പ്രവാസി സമൂഹം ! രാജി തുടരാന്‍ സാധ്യത

ഡബ്ലിൻ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി മലയാളികളുടെ സംഘടനകളായ ഐ.ഒ.സി, ഒ.ഐ.സി.സി എന്നീ സംഘടനകളുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് രമേശ് ചെന്നിത്തല അയർലണ്ടിലെത്തും.

Advertisment

ഓഗസ്റ്റ് 19ന് ഡബ്ലിനിൽ നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണവും ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും ഉദ്ഘാടനം ചെയ്യാനാണ് ചെന്നിത്തല അയർലണ്ടിൽ എത്തുന്നത്. 

പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ, അയർലണ്ടിലെ മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ജനാധിപത്യ വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഓഗസ്റ്റ് 18ന് അയർലണ്ടിലെത്തുന്ന രമേശ് ചെന്നിത്തല 19, 20 തീയതികളിൽ ഡബ്ലിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഓണാഘോഷ പരിപാടികളിലും പങ്കെടുക്കും.

Advertisment