/sathyam/media/media_files/2025/11/16/v-2025-11-16-03-32-25.jpg)
ഡബ്ലിന്‍: അയര്‍ലണ്ടിലെ സര്‍ക്കാര്‍ നിയന്ത്രിത പൊതുഗതാഗത സര്‍വ്വീസുകളില്‍ വിദേശ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. ബസ് ഏറാനും ഡബ്ലിന്‍ ബസുമാണ് ഡ്രൈവര്‍മാരെ വിദേശത്തു നിന്നും റിക്രൂട്ട് ചെയ്യുന്നത്.
ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് റസിഡന്‍സി കാര്‍ഡും, ഡി കാറ്റഗറി ഡ്രൈവിംഗ് ലൈസന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അയര്‍ലണ്ടില്‍ താമസിക്കുന്ന ഡി കാറ്റഗറി ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ റസിഡന്‍സി കാര്‍ഡ് , പാസ്‌പോര്‍ട്ട് , ഡി കാറ്റഗറി ഡ്രൈവിംഗ് ലൈസന്‍സ് , ടെക്കോഗ്രാഫ് കാര്‍ഡ് എന്നിവയുടെ കോപ്പികള്‍ സഹിതമുള്ള സി വി നവംബര്‍ 19 ന് (ബുധനാഴ്ച്ച ) മുമ്പായി താഴെപറയുന്ന ഇ മെയില്‍ ഐ ഡിയില്‍ ( info@i2i.ie )അയയ്ക്കുക.
ശമ്പളവും ആനുകൂല്യങ്ങളും
ആഴ്ചയില്‍ 39 മണിക്കൂര്‍ ജോലി (ഷിഫ്റ്റ് അടിസ്ഥാനത്തില്‍), 829 യൂറോ മുതല്‍ 960 യൂറോ വരെ പ്രതിവാര ശമ്പളം. ഓവര്‍ ടൈം അലവന്‍സുകളും ഉണ്ടായിരിക്കും. രണ്ടാം വര്‍ഷം മുതല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, ഭാര്യയ്ക്കും കുട്ടികള്‍ക്കും സൗജന്യ GP സേവനം, സൗജന്യ പാര്‍ക്കിംഗ് ,മീല്‍ അലവന്‍സ്, സബ്‌സിഡൈസ്ഡ് കാന്റീന്‍,എംപ്ലോയി അസിസ്റ്റന്‍സ് പ്രോഗ്രാം തുടങ്ങി എല്ലാ സര്‍ക്കാര്‍ അംഗീകൃത ആനുകൂല്യങ്ങളും ലഭ്യമാണ്.ഒരു വര്‍ഷത്തിന് ശേഷം ഫാമിലി റീ യൂണിഫിക്കേഷന്‍ സൗകര്യവും ലഭ്യമാകും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : നവംബര്‍ 19
അപേക്ഷ അയയ്ക്കേണ്ട ഇ മെയില്‍ ഐ ഡി : info@i2i.ie
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us