/sathyam/media/media_files/2025/10/22/bgg-2025-10-22-04-26-06.jpg)
ഡബ്ലിന്‍: ഐറിഷ് സര്‍ക്കാര്‍ ചെല്ലും ചെലവും കൊടുത്തു താമസിപ്പിച്ചിരുന്ന ആഫ്രിക്കന്‍ വംശജനായ ഒരു അഭയാര്‍ത്ഥി, പത്തുവയസുകാരിയായ ഐറിഷ് ബാലികയെ ലൈംഗീകമായി ദുരുപയോഗിച്ചു എന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം തുടരുന്നു.
ഡബ്ലിനിലെ സിറ്റി വെസ്റ്റ് ഹോട്ടലിന് സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. ഐറിഷ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, 10 വയസ്സുകാരിയെ ഹോട്ടലിന്റെ പരിസരത്തുവെച്ചാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മുപ്പതുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇത് സംബന്ധിച്ച ഗാര്‍ഡയുടെ ഔദ്യോഗിക വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. ‘2025 ഒക്ടോബര്‍ 20 തിങ്കളാഴ്ച സാഗര്‍ട്ട് മേഖലയില്‍ , ഡബ്ലിനില്‍ ഒരു ബാലികയ്ക്കെതിരെ നടന്നതായി റിപ്പോര്‍ട്ട് ലഭിച്ച ലൈംഗികാതിക്രമ സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം തുടരുകയാണ്. മുപ്പതുകളിലായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ക്രിമിനല്‍ ജസ്റ്റിസ് ആക്റ്റ് 1984ന്റെ സെക്ഷന്‍ 4 പ്രകാരം ഡബ്ലിന്‍ പ്രദേശത്തെ ഒരു ഗാര്‍ഡ സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്.”എന്നാണ് വിശദീകരണം.
സംഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ തുടരുകയാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധവുമായി ജനക്കൂട്ടം
സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി പൊതുസമൂഹവും,സാഗട്ടിലെ ജനങ്ങളും രംഗത്തെത്തിയതോടെ വന്‍ തോതില്‍ ഗാര്‍ഡായും സംഭവസ്ഥലത്ത് നിലയുറപ്പിച്ചു.സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളിലും വീഡിയോകളിലും ‘സോസ് സേവ് ഔർ സഗ്ഗാർട്ട്, ഗിവ് അസ് ഔർ വില്ലജ് ബാക്ക് ’ എന്നെഴുതിയ വലിയ ബാനറുമായി ജനക്കൂട്ടം പ്രതിഷേധിക്കുന്നതും കാണാമായിരുന്നു.
ഈ വര്‍ഷം ജൂണില്‍ അയര്‍ലണ്ട് സര്‍ക്കാര്‍ 148.2 മില്യണ്‍ യൂറോ ചിലഴിച്ചാണ് സിറ്റി വെസ്റ്റ് ഹോട്ടല്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.നിലവില്‍ 2,000 അഭയാര്‍ത്ഥികളാണ് ഇവിടെ സര്‍വ്വ സൗകര്യങ്ങളോടെയും താമസിപ്പിച്ചിരിക്കുന്നത്. ഈ അഭയാര്‍ത്ഥി കേന്ദ്രത്തിന് 2,300 പേരെ താമസിപ്പിക്കാനുള്ള ശേഷിയുണ്ട്. ആയിരക്കണക്കിന് ഐറിഷ് ഭവനരഹിതര്‍ തെരുവുകളില്‍ അലയുമ്പോഴാണ് അയര്‍ലണ്ടിലേക്ക് അഭയാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സുഖസൗകര്യങ്ങളൊരുക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു വ്യക്തി കുത്തേറ്റ് മരിച്ചെന്ന തരത്തിലുള്ള തെറ്റായ റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നതായി ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി.
ടുസ്ലയുടെ വിശദീകരണം
ഈ കുട്ടി ഇപ്പോള്‍ ബാലസംരക്ഷണ ഏജന്‍സിയായ ടുസ്ലയുടെ പരിചരണത്തിലാണ്, സംഭവസമയത്ത് അവള്‍ എങ്ങനെ അവിടെയെത്തിയെന്ന കാര്യത്തില്‍ അന്വേഷണവും പുരോഗമിക്കുന്നു.
ഈ വര്‍ഷം ആദ്യം പെണ്‍കുട്ടിയുടെ കുടുംബത്തിലെ പ്രശ്നങ്ങളുടെ” അടിസ്ഥാനത്തില്‍ സ്വമേധയാ അവളെ ടുസ്ലയുടെ പരിചരണത്തിലേക്ക് ഏല്‍പ്പിച്ചിരുന്നതായും ടുസ്ലാ വ്യക്തമാക്കിയിട്ടുണ്ട്.
ജീവനക്കാരോടൊപ്പം പ്രവര്‍ത്തിക്കുന്ന താമസ സൗകര്യമുള്ള സ്ഥാപനത്തിലാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.
ടുസ്ലയുടെ വിവരമനുസരിച്ച്, ഡബ്ലിന്‍ നഗരമധ്യത്തില്‍ നടത്തിയ വിനോദയാത്രയ്ക്കിടയില്‍ പെണ്‍കുട്ടി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മാറിക്കളയുകയായിരുന്നു.ജീവനക്കാര്‍ ഉടന്‍തന്നെ അവളെ കാണാതായതായി ഗാര്‍ഡയെ അറിയിക്കുകയും ചെയ്തു. പിന്നീട് അവള്‍ ബന്ധുവിന്റെ വീട്ടിലേക്ക് പോയതായും അവിടെനിന്നും മടങ്ങിയതായും കണ്ടെത്തി.
”അവള്‍ ഫോണ്‍ വഴി ജീവനക്കാരുമായി ബന്ധപ്പെട്ടു കൊണ്ടിരുന്നെങ്കിലും താന്‍ കൃത്യമായി എവിടെയാണെന്ന് വെളിപ്പെടുത്തിയില്ല. പിന്നീടാണ് തനിക്ക് ദൗര്‍ഭാഗ്യകരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായി ജീവനക്കാരെ അറിയിച്ചത്..
ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡ പിന്നീട് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.