Advertisment

യു കെയില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് അഭയാര്‍ത്ഥികളെത്തുന്നത് ആഢംബര കപ്പലുകളില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
gfdertyuik

ഡബ്ലിന്‍ : നാടുകടത്താനുള്ള റുവാണ്ടന്‍ പദ്ധതി യു കെയില്‍ പുരോഗമിക്കുമ്പോള്‍ ഏതുവിധേനയും അയര്‍ലണ്ടിലേക്കെത്തിപ്പെടാന്‍ അനധികൃത കുടിയേറ്റക്കാര്‍ തത്രപ്പാടില്‍. ആയിരക്കണക്കിന് യൂറോ ചെലവിട്ട് ആഢംബര കപ്പലിലാണ് യു കെയില്‍ നിന്നും ഇവര്‍ അയര്‍ലണ്ടിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Advertisment

ഇവിടെ സര്‍ക്കാരിന്റെ ഉദാര സമീപനം അനധികൃത കുടിയേറ്റക്കാരെ സഹായിക്കുന്നതാണെന്ന ആക്ഷേപം വളരെക്കാലമായി ഉന്നയിക്കപ്പെടുന്നതാണ്. മാത്രമല്ല ഇവിടേക്ക് എത്തിപ്പെടാനും എളുപ്പമാണ്.

അതേ സമയം, അയര്‍ലണ്ടിലേക്ക് അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തുടരുകയാണ്. കിടക്കാനിടമില്ലാത്ത അഭയാര്‍ത്ഥികള്‍ ഗ്രാന്റ് കനാല്‍ റോഡിലടക്കം വഴിനീളെ ടെന്റുകളടിച്ച് കിടക്കുകയാണ്.

ഐറിഷ് കടല്‍ യാത്ര എളുപ്പം

ഐറിഷ് കടല്‍ യാത്ര എളുപ്പമുള്ള കാര്യമാണെന്ന് അഭയാര്‍ത്ഥികള്‍ പറയുന്നു. പാസ്‌പോര്‍ട്ട് പോലും ആവശ്യമില്ല. 2000 യൂറോ മുടക്കി ആഢംബര കപ്പലില്‍ ടിക്കറ്റ് എടുത്താല്‍ മതിയാകും.അത് യാത്ര കൂടുതല്‍ എളുപ്പമാക്കുമെന്നും ഇവര്‍ പറയുന്നു. ‘അയര്‍ലണ്ടിലെത്തിയാല്‍ താമസവും ക്ഷണവും ലഭിക്കും. യുകെയെക്കാള്‍ സുരക്ഷിതത്വവുമുണ്ട്’.ഇവര്‍ വന്നിറങ്ങുന്ന ഡബ്‌ളിനിലോ ബെല്‍ഫാസ്റ്റിലോ മാത്രമല്ല, ഡണ്‍ലേരിയിലോ , വാട്ടര്‍ഫോര്‍ഡിലോ, കോര്‍ക്കിലോ ,ലണ്ടന്‍ ഡെറിയിലോ ,ഇവര്‍ക്ക് ഇഷ്ടം പോലെ ഇറങ്ങി സഞ്ചരിക്കാനും ‘മുങ്ങാനുമുള്ള ‘ സൗകര്യമുണ്ട്.

യു കെയില്‍ നാടുകടത്തുന്നത് പതിനായിരങ്ങളെ

2018 മുതല്‍ പതിനായിരക്കണക്കിന് ആളുകളാണ് ചെറിയ ബോട്ടുകളില്‍ ബ്രിട്ടനിലെത്തിയത്. യുദ്ധവും ഭക്ഷ്യക്ഷാമവും മൂലം യൂറോപ്പിലൂടെയാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. അവരില്‍പ്പെട്ടവരെയാണ് റുവാണ്ടയിലേയ്ക്ക് ബ്രിട്ടന്‍ നാടുകടത്തുന്നത്.

ഇവരാണ് യു കെയില്‍ നിന്നും രക്ഷപ്പെടാന്‍ അയര്‍ലണ്ടിലേയ്ക്ക് കടക്കുന്നത്.മെയ് ഒന്നിന് ബ്രിട്ടന്‍ റുവാണ്ടയിലേക്കുള്ള ആദ്യ അഭയാര്‍ത്ഥി സംഘത്തെ അയച്ചിരുന്നു.

അഫ്ഗാന്‍ അഭയാര്‍ത്ഥി പറയുന്നു…

ഈയിടെ കപ്പലില്‍ അയര്‍ലണ്ടിലെത്തിയ, ഒരു അഫ്ഗാന്‍ അഭയാര്‍ത്ഥി 7000 യൂറോ മുടക്കി ആദ്യം ഫ്രാന്‍സിലേക്കാണ് പോയത്.അവിടെ 15 മാസം ചെലവിട്ടു.തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കാത്തതിനാലാണ് തിരികെ യുകെയിലെത്തിയത്.

അവിടെ കഴിയുമ്പോഴാണ് റുവാണ്ടന്‍ പദ്ധതി വന്നത്.അതിനാലാല്‍ അയര്‍ലണ്ടിലേക്കുള്ള കപ്പല്‍ കയറി.അയര്‍ലണ്ടില്‍ ഡബ്ലിനിലെ ഐ പി ഒയിലെത്തി പേര്‍ രജിസ്റ്റര്‍ ചെയ്താല്‍ ആക്സസ് ചെയ്യാന്‍ കഴിയുന്ന സര്‍വ്വീസുകള്‍ ലഭിക്കും. സന്നദ്ധപ്രവര്‍ത്തകരുടെ സര്‍വ്വീസും ടെന്റുകളും മറ്റ് പ്രധാന വസ്തുക്കളും കിട്ടും.പ്രധാന ഷോപ്പുകളില്‍ ഷോപ്പിംഗ് നടത്താനുള്ള വൗച്ചറുകളും, ആഴ്ചതോറും പോക്കറ്റ് മണിയും ലഭിക്കും

ഫിനഗേല്‍ ,ഫിന്‍ഫാള്‍ ,ഗ്രീന്‍ പാര്‍ട്ടികളുടെ സഖ്യ സര്‍ക്കാരിന്റെ ഈ സമീപനത്തെ ലേബറും,സിന്‍ ഫെയ്നും അടക്കമുള്ള വിവിധ രാഷ്ട്രീയ നേതാക്കള്‍ മൗനമായി പിന്തുണയ്ക്കുന്നു.

കുടിയേറ്റ സംവിധാനത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് ആവശ്യപ്പെടുന്ന ഏക പാര്‍ട്ടി അണ്ടു മാത്രമാണ് .കുടിയേറ്റക്കാരെ നാടുകടത്താനുള്ള കഴിവില്ലായ്മ അന്താരാഷ്ട്ര തലത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് അണ്ടു നേതാവ് പീഡര്‍ ടോയ്ബിന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

refugees
Advertisment