/sathyam/media/media_files/LVIrWKF6jJ2hZcbEosw7.jpg)
ഡബ്ലിന്‍: കനത്ത മഞ്ഞു പെയ്ത്തിനെ തുടര്‍ന്ന് ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്നും മാറ്റിയ അഭയാര്‍ഥികളെ ഒരു രാത്രിക്ക് ശേഷം വീണ്ടും പഴയ കൂടാരങ്ങളില്‍ തിരികെയെത്തിച്ചു. പുതിയ താമസസ്ഥലത്ത് തുടരാമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് ഇവരോട് ഡബ്ലിന്‍ സിറ്റി സെന്ററിലെ പഴയ താവളത്തിലേയ്ക്ക് മാറ്റിയത്.
ഏതാണ്ട് 1100 അഭയാര്‍ഥികളാണ് സര്‍ക്കാര്‍ സൗകര്യം ലഭിക്കാത്തതിനാല്‍ ടെന്റുകളില്‍ കഴിയുന്നത്. അവരാണ് ഡബ്ലിന്‍ 2 ലെ മൗണ്ട് സ്ട്രീറ്റിലെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസിന് (ഐ പി ഒ) സമീപത്തെ ടെന്റുകളില്‍ തിരികെയെത്തിയത്. പുതിയ ഇടങ്ങളിലെ അഭയാര്‍ഥികളുടെ ദുരിതവും അതിനിടെ വാര്‍ത്തയായി.
കടുത്ത മഞ്ഞുവീഴ്ചയിലും ടെന്റുകളില്‍ തുടരേണ്ടി വന്ന ഗതികേടുകളും സര്‍ക്കാരിന്റെ അലംഭാവവും സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ആഘോഷമാക്കിയതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായെങ്കിലും ഇവരെ മാറ്റാന്‍ ഇന്റഗ്രേഷന്‍ വകുപ്പ് നടപടി സ്വീകരിച്ചത്.
വന്നിടത്തും ചെന്നിടത്തും അഭയാര്‍ഥികള്‍ക്ക് ദുരിതം മാത്രം
മൗണ്ട് സ്ട്രീറ്റില്‍ നിന്ന് കോച്ചുകളിലും ടാക്‌സികളിലുമാണ് പലതരം താമസസ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്.ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഫെസിലിറ്റികളിലേക്കും ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള വിവിധ താമസ സ്ഥലത്തേയ്ക്കുമാണ് ഇവരെ മാറ്റിയത്. അവിടെയും ഇവര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നതില്‍ അധികൃതര്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി ആക്ഷേപമുയര്‍ന്നു.
ബെഡ് പോലും നല്‍കാത്തതിനാല്‍ പലരും തറയിലാണ് കിടന്നത്.പിറ്റേന്ന് രാവിലെ എട്ടുമണിയോടെ ഇവരോട് അവിടെ നിന്നും ഒഴിയണമെന്നും ആവശ്യപ്പെട്ടു. കൂടാരത്തില്‍ നിന്നും ബസില്‍ ഡണ്ട്‌റമിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോയവരില്‍ ചിലര്‍ക്ക് ലിസ്റ്റില്‍ പേരില്ലെന്നും മറ്റമുള്ള കാരണം പറഞ്ഞ് താമസിക്കാനിടം കിട്ടിയില്ലെന്ന പരാതിയുമുണ്ടായി.അവര്‍ക്ക് രാത്രിയില്‍ നടന്ന് വീണ്ടും ടെന്റുകളിലെത്തേണ്ടി വന്നതും ദുരിതമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us