ഐറിഷ് സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് അഭയാര്‍ത്ഥികള്‍, നാടുകടത്തല്‍ അവസാനിപ്പിക്കണം’

New Update
V

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ കുടിയേറ്റ നയത്തെ വെല്ലുവിളിച്ച് പരസ്യ പ്രതിഷേധവുമായി അഭയാര്‍ത്ഥികള്‍.നിയമവിരുദ്ധമായി രാജ്യത്ത് തുടരാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് മൂന്നാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് സമരം ഡെയിലേയ്ക്ക് വ്യാപിപ്പിച്ചത്. അഭയാര്‍ത്ഥികള്‍ക്ക് അംഗീകാരം നല്‍കണമെന്നും അയര്‍ലണ്ടില്‍ തുടാന്‍ അനുവദിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

Advertisment

നാട് വിടാന്‍ ആഗ്രഹിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് പതിനായിരം യൂറോ ( 11 ലക്ഷം രൂപ) വീതം നല്‍കാമെന്ന് അറിയിച്ചെങ്കിലും അയര്‍ലണ്ടില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി പോകാന്‍ അഭയാര്‍ഥികളാരും തയാറാവുന്നുമില്ല.

കുട്ടികളുള്‍പ്പെടെയുള്ള നൂറുകണക്കിന് അഭയാര്‍ത്ഥികളാണ് ഇന്നലെ ഡെയ്‌ലിന് സമീപം പ്രതിഷേധവുമായെത്തിയത്.അയര്‍ലണ്ടില്‍ തുടരുന്നതിന് പൊതുമാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട അഭയാര്‍ത്ഥികള്‍ ‘നാടുകടത്തല്‍ അവസാനിപ്പിക്കണം’ എന്ന് ആലേഖനം ചെയ്ത പതാകകളുമേന്തിയിരുന്നു.ലെയ്ന്‍സ്റ്റര്‍ ഹൗസിന് സമീപം മോള്‍സ്വര്‍ത്ത് സ്ട്രീറ്റില്‍ ഗതാഗതം തടഞ്ഞുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം.

പ്രതിഷേധത്തിന്റെ പേരില്‍ ഒരുകൂട്ടം അഭയാര്‍ത്ഥികള്‍ തലസ്ഥാനത്തെ കൃഷി വകുപ്പ് ഓഫീസിന് സമീപം ടെന്റുകളില്‍ താമസവുമാക്കിയിട്ടുണ്ട്.

Advertisment