Advertisment

വിക്ലോവിലെ ഓഗ്രിമില്‍ അഭയാര്‍ത്ഥികള്‍ക്കായി ഹോട്ടല്‍ പുതുക്കിപ്പണിയുന്നവരെ ജനക്കൂട്ടം തുരത്തിയോടിച്ചു

New Update
bvdhvbdj

വിക്ലോ: വിക്ലോവിലെ ഓഗ്രിമില്‍ ഹോട്ടല്‍ പുതുക്കിപ്പണിയുന്നവരെ ജനക്കൂട്ടം തുരത്തിയോടിച്ചു.അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതിനാണ് കെട്ടിട നവീകരിക്കുന്നത് എന്ന ആശങ്കയുടെ പേരിലാണ് നടപടിയെന്നാണ് കരുതുന്നത്.സംഭവത്തെക്കുറിച്ച് ഗാര്‍ഡ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജോലി ചെയ്യാന്‍ ആളുകള്‍ക്ക് അവകാശമുണ്ടെന്ന് ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ് പറഞ്ഞു.തൊഴിലാളികള്‍ക്ക് നേരെയുള്ള ആക്രമണത്തെ സര്‍ക്കാരും അപലപിച്ചു.

Advertisment

വിവരമറിഞ്ഞ് ഗാര്‍ഡയും സംഭവസ്ഥലത്തെത്തിയിരുന്നു.ഈ സൈറ്റ് , ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകര്‍ക്കായി നീക്കിവച്ചിട്ടുള്ളതല്ലെന്നാണ് ഗാര്‍ഡയ്ക്ക് ലഭിച്ച വിവരം.സൈറ്റ് ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകര്‍ക്കുള്ളതല്ലെന്ന് ഇന്റഗ്രേഷന്‍ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിട്ടും ഏത് സാഹചര്യത്തിലാണ് ആള്‍ക്കൂട്ടത്തിന്റെ ഈ ‘ആക്രമണം’ എന്നാണ് ഗാര്‍ഡ അന്വേഷിക്കുന്നത്.

മുപ്പതോളം പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘമാണ് നിര്‍മ്മാണ യൂണിറ്റിനോട് ‘കടക്കൂ പുറത്ത് ‘എന്നാക്രോശിച്ച് രംഗത്തുവന്നത്. കെട്ടും കിടക്കയും പണിയായുധങ്ങളുമെടുത്ത് സ്ഥലം വിടണമെന്ന് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ആള്‍ക്കൂട്ടം ‘അഭ്യര്‍ത്ഥിക്കു’ന്നതിന്റെ’ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വെക്‌സ്‌ഫോര്‍ഡില്‍ നിന്നുള്ളയാളായിരുന്നു ബില്‍ഡര്‍. പണിയായുധങ്ങളുമായി സ്ഥലം വിട്ടോണമെന്നും അല്ലെങ്കില്‍ കത്തിക്കുമെന്നും ഒരാള്‍ ആക്രോശിക്കുന്നത് ദൃശ്യത്തില്‍ കാണാം.വൈകാതെ പോയ്ക്കൊള്ളാമെന്ന് പറഞ്ഞപ്പോള്‍ ജനക്കൂട്ടം കൈയടിയോടെ സ്വീകരിക്കുന്നു.സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഗാര്‍ഡ വക്താവ് പറഞ്ഞു

refugess
Advertisment