അയര്‍ലണ്ടിലെ ഡെലിവറി ഡ്രൈവര്‍മാരുടെ എംപ്ലോയ്മെന്റ് സ്റ്റാറ്റസ് പുനര്‍നിര്‍ണ്ണയിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം റവന്യൂ പുറത്തിറക്കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
9uygfc

ഡബ്ലിന്‍ : സുപ്രിംകോടതി വിധിയെ തുടര്‍ന്ന് അയര്‍ലണ്ടിലെ ഡെലിവറി തൊഴിലാളികളുടെ എംപ്ലോയ്മെന്റ് സ്റ്റാറ്റസ് സര്‍ക്കാര്‍ പുനര്‍നിര്‍ണ്ണയിക്കുന്നു.ഇതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം റവന്യൂ പുറത്തിറക്കി.

Advertisment

ഡ്രൈവര്‍മാരെ കരാറുകാരായല്ല ജീവനക്കാരായി കണക്കാക്കണമെന്ന 2023 ഒക്ടോബറിലുണ്ടായ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് നികുതി ആവശ്യങ്ങള്‍ക്കനുസരിച്ച് തൊഴില്‍ നില നിര്‍ണ്ണയിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തത്.

തൊഴിലാളി ജോലിക്കാരനാണോ അതോ സ്വയംതൊഴില്‍ സംരംഭകനാണോ എന്ന് നിര്‍ണ്ണയിക്കാനുള്ള അഞ്ച് ഘട്ടങ്ങള്‍ വിശദീകരിക്കുന്ന ടാക്‌സ് ആന്‍ഡ് ഡ്യൂട്ടി മാനുവലാണ് റവന്യൂ പ്രസിദ്ധീകരിച്ചത്.സുപ്രിം കോടതി വിധിയില്‍ ഇതിനായി ചൂണ്ടിക്കാട്ടിയ വിവിധ ഉദാഹരണങ്ങളും മാനുവലില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് കൃത്യമായ നികുതികള്‍ പിടിയ്ക്കുകയും പേയ് സിസ്റ്റത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്ന് റവന്യു ബിസിനസ് സ്ഥാപനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ വര്‍ക്ക് ഫോഴ്സ് മോഡല്‍ സ്വയം അവലോകനം ചെയ്യണമെന്നും മാനുവലില്‍ റവന്യു അഭ്യര്‍ത്ഥിച്ചു.

2010-2011ല്‍ ജോലി ചെയ്ത ഡെലിവറി ഡ്രൈവര്‍മാര്‍ ഡൊമിനോസ് പിസ എന്ന പേരില്‍ മിഡ്‌ലാന്‍ഡ്‌സിലെ കര്‍ഷന്‍ ലിമിറ്റഡുമായുണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഈ നിര്‍ണ്ണായക ഉത്തരവ്.

ജീവനക്കാരാണെന്നായിരുന്നു ഡ്രൈവര്‍മാരുടെ വാദം. എന്നാല്‍ കോണ്‍ട്രാക്ട്സ് ഫോര്‍ സര്‍വ്വീസ് പ്രകാരം സ്വതന്ത്ര കരാറുകാരാണ് ഡ്രൈവര്‍മാരെന്നായിരുന്നു കര്‍ഷന്റെ മറുവാദം. എന്നാല്‍ ഈ നിലപാട് തള്ളിക്കളഞ്ഞുകൊണ്ടാണ് ഡ്രൈവര്‍മാര്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്.

ഡൊമിനോസ് പിസ്സ ഡെലിവറി ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ട ഡ്രൈവര്‍മാരെ പേയേ വര്‍ക്കേഴ്സായി കണക്കാക്കണമെന്ന ടാക്സ് അപ്പീല്‍ കമ്മീഷണറുടെ 2018ലെ തീരുമാനത്തിനെതിരെ കര്‍ഷന്‍ അപ്പീലും നല്‍കിയിരുന്നു.

Advertisment