/sathyam/media/media_files/pRaBONj37ezgKgVVCLEK.jpg)
ഡബ്ലിന്‍ : അയര്‍ലണ്ട് ഒപ്പുവെച്ച ഒ ഇ സി ഡി കരാര്‍ സമ്പ്രദായമനുസരിച്ചുള്ള പുതുക്കിയ കോര്‍പ്പറേഷന്‍ നികുതി നിരക്കുകള്‍ രാജ്യത്ത് പ്രാബല്യത്തില്‍. ഇതനുസരിച്ച് രാജ്യത്തെ നൂറുണക്കിന് കമ്പനികള്‍ വര്‍ധിപ്പിച്ച കോര്‍പ്പറേറ്റ് നികുതി നല്‍കേണ്ടതായി വരും. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടാകുകയെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.
2021ലാണ് അയര്‍ലണ്ട് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒ ഇ സി ഡി) കരാറില്‍ ഒപ്പിട്ടത്.ഇത് പ്രകാരം വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്കുള്ള ഏറ്റവും കുറഞ്ഞ നികുതി 15%മായി ക്രമപ്പെടുത്തി.
അയര്‍ലണ്ടിലെ ഏതാണ്ട് 1,600 ബഹുരാഷ്ട്ര കമ്പനികളെ ഇത് ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 20 വര്‍ഷമായി അയര്‍ലണ്ടിലെ കോര്‍പ്പറേഷന്‍ നികുതി നിരക്ക് 12.5% ആണ്. അയര്‍ലണ്ടിനൊപ്പം മറ്റ് 140 രാജ്യങ്ങളും ഒ ഇ സി ഡി കരാറില്‍ ഒപ്പിട്ടുണ്ട്.
കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും 750 മില്യണിലധികം വിറ്റുവരവുള്ള കമ്പനികള്‍ക്ക് ടോപ്പ് അപ്പ് നികുതി നല്‍കേണ്ടതായി വരും. എന്നാല്‍ അയര്‍ലണ്ടിലെ ബഹുഭൂരിപക്ഷം ബിസിനസുകള്‍ക്കും രണ്ടു വര്‍ഷത്തേയ്ക്ക് (2026വരെ)12.5% നികുതിയില്‍ തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
അയര്‍ലണ്ട് പോലെ കുറഞ്ഞ നികുതിയുള്ള രാജ്യങ്ങള്‍ ടെക് ഭീമന്മാര്‍ക്ക് ലാഭം കൊയ്യാന്‍ അവസരമൊരുക്കിയിരുന്നു. ഇത് പരക്കെ വിമര്‍ശനവും വിവാദവും ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് കോര്‍പറേറ്റ് നിയമത്തില്‍ സമഗ്രമായ മാറ്റം ഒ ഇ സി ഡി കൊണ്ടുവന്നത്.
പുതിയ നികുതി നിരക്ക് അവതരിപ്പിക്കുന്നതിലൂടെ അയര്‍ലണ്ടിന് സാമ്പത്തികമായി വലിയ നേട്ടമുണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. പുതിയ കോര്‍പ്പറേഷന്‍ നികുതി നിയമം നടപ്പാക്കിയതിനെ ധനമന്ത്രി മീഹോള്‍ മക് ഗ്രാത്ത് സ്വാഗതം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us