ഈ വരുന്ന ശരത്കാലത്തോടെ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് മോര്‍ട്ട്‌ഗേജുകള്‍ നല്‍കാന്‍ റെവോൾട്ട്. ആദ്യ ഘട്ടത്തില്‍ ആപ്പ് വഴി ഹോം ലോണുകള്‍ നല്‍കാനാണ് ഓണ്‍ലൈന്‍ ബാങ്കായ റെവോള്റ്റ് ശ്രമിക്കുന്നത്. ഇതിന് ബാങ്ക് ജീവനക്കാരുടെ ഫോണ്‍ കോള്‍ സപ്പോര്‍ട്ടും ഉണ്ടാകും. ഭാവിയിലാകും ബ്രോക്കര്‍മാര്‍ വഴി ലോണ്‍ നല്‍കുക. ലോണ്‍ അപേക്ഷകള്‍ എളുപ്പമുള്ളതാക്കുകയും ചെയ്യും.
ഈ വര്‍ഷം അവസാന പാദത്തോടെ അയര്‍ലണ്ടിലെ ഉപഭോക്താക്കള്‍ക്ക് മോര്‍ട്ട്‌ഗേജുകള്‍ നല്‍കാന്‍ സാധിക്കുമെന്ന് കരുതുന്നതായി റെവോൾട് യുറോപ്പ് മേധാവി ജോ ഹെനെഗൻ പറഞ്ഞു. നിലവില്‍ മൂന്ന് മില്യണ്‍ ഉപഭോക്താക്കളാണ് റെവോൾട്ടിന് അയര്‍ലണ്ടിലുള്ളത്. അതിനാല്‍ മോര്‍ട്ട്‌ഗേജ് സൗകര്യം ആരംഭിച്ചാല്‍ അനവധി പേര്‍ ബാങ്കിനെ സമീപിക്കുമെന്നാണ് പ്രതീക്ഷ.
42 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുള്ള റെവോൾട്ടിന് മാതൃരാജ്യം യുകെയാണ്.