Advertisment

റവല്യൂട്ട് വരുന്നു… അയര്‍ലണ്ടിന്റെ മോര്‍ട്ട്ഗേജ് വിപണിയിലേയ്ക്ക്

New Update
bhgyuuuuuuuuuu777

അയര്‍ലണ്ടിന്റെ മോര്‍ട്ട്ഗേജ് വിപണിയിലേയ്ക്ക് അടുത്ത വര്‍ഷം എത്തുമെന്ന് റിവല്യൂട്ട് .മോര്‍ട്ട്ഗേജുകള്‍ നല്‍കുന്നതിനുള്ള നീക്കം സജീവമാക്കിയെന്ന് ബാങ്കിംഗ് ആപ്പ് കമ്പനി വെളിപ്പെടുത്തി.

Advertisment

നിലവില്‍ റവല്യൂട്ട് അക്കൗണ്ടുള്ള ഫസ്റ്റ് ടൈം ബയറിനും രണ്ടാമത് വീടു വാങ്ങുന്നവര്‍ക്കും വീട് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മോര്‍ട്ട് ഗേജ് ലഭ്യമാക്കാനാണ് പദ്്ധതിയെന്ന് റവല്യൂട്ട് യൂറോപ്പ് സി ഇ ഒ ജോ ഹെനെഗന്‍ പറഞ്ഞു.

എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നും വക്താവ് വ്യക്തമാക്കി.റവല്യൂട്ടിന്റെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച ഉപഭോക്തൃ പിന്തുണയാണ് മോര്‍ട്ട്ഗേജ് വിപണിയിലെത്താന്‍ പ്രേരകമായതെന്നും വക്താവ് പറഞ്ഞു.അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത 2.7 മില്യണ്‍ ഉപയോക്താക്കളാണുള്ളത്.നിലവില്‍ 30,000 യൂറോ വരെ സ്ഥാപനം വായ്പ നല്‍കുന്നുണ്ട്.

Advertisment