റിമി ടോമിയുടെ സംഗീത പ്രകടനവും ഐ എം വിജയന്റെ സാന്നിധ്യവും അടയാളമാകുന്നു; ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 ഓഗസ്റ്റ് 2-ന്

New Update
Vvghb

പ്രശസ്ത മലയാളം ഗായിക റിമി ടോമിയും ട്രൂപ്പും ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025-ൽ തങ്ങളുടെ ലൈവ് മ്യൂസിക് ഷോയോടെ രംഗത്തെത്തും. മികച്ച സംഗീത സായാഹ്നം ഒരുക്കുന്ന റിമിയുടെ പ്രകടനം ഈ വർഷത്തെ സമ്മർ ഫെസ്റ്റിന്റെ പ്രധാന ആകർഷണമാണ്. ടിക്കറ്റോടെ മാത്രം കാണാൻ കഴിയുന്ന റിമിയുടെ പ്രകടനം, ഈ ഉത്സവത്തിൽ അയർലണ്ട് മലയാളികൾക്ക് സൗജന്യമായി ആസ്വദിക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി ക്ലോന്മേൽ. കൂടാതെ പ്രശസ്ത കെട്ടാറിസ്റ്റ് സുമേഷ് കൂട്ടിക്കൽ തന്റെ കീറ്റാർ (Keytar) പെർഫോർമൻസുമായി ക്ലോൺമെൽ സമ്മർ ഫെസ്റ്റിന്റെ വേദിയിൽ തിളങ്ങും.

Advertisment

ഇതിന് പുറമെ, ഇന്ത്യൻ ഫുട്ബോളിന്റെ അതുല്യ പ്രതിഭ ഐ എം വിജയൻ വിശിഷ്ടാതിഥിയായി ചടങ്ങിൽ എത്തും. ഒരു ഫ്രണ്ട്‌ലി ഫുട്ബോൾ മാച്ചിലും, യുവ താരങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന പരിശീലന ക്യാമ്പിലും അദ്ദേഹം പങ്കെടുക്കും. യുവതാരങ്ങൾക്കുള്ള ഈ ക്യാമ്പ് സമ്മർ ഫെസ്റ്റിന്റെ കായിക വീര്യവും പ്രചോദനവും വർദ്ധിപ്പിക്കും.

ക്ലോൺമെൽ സമ്മർ ഫെസ്റ്റ് 2025 – സീസൺ 3, അയർലണ്ടിലെ ഏറ്റവും വലിയ ഇന്ത്യൻ സംസ്‌കാരിക ഉത്സവമാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. ഇന്ത്യൻ-ഐറിഷ് ബന്ധങ്ങളുടെ ഭംഗിയും, പാരമ്പര്യ-ആധുനിക ഘടകങ്ങളുടെ സമന്വയവും കൊണ്ടാണ് ഈ ഉത്സവം വേറിട്ടതാകുന്നത്.

പ്രധാന ആകർഷണങ്ങൾ:

ഇന്ത്യൻ നൃത്തകലാരൂപങ്ങൾ

കുട്ടികൾക്കായുള്ള കലാ-കായിക മത്സരങ്ങൾ

വടംവലി, അമ്യൂസ്മെന്റ് റൈഡുകൾ

ഇന്ത്യ-ഐറിഷ് കലാപരിപാടികൾ

ഭക്ഷണ വൈവിധ്യങ്ങളും കരകൗശല സ്റ്റാളുകളും

10000-ത്തിലധികം ആളുകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ ആഘോഷം, സൗഹൃദം, സംസ്‌കാരം, വിനോദം എന്നിവയുടെ നിറവേറിയ സംഗമമാകുന്നു.

ഓഗസ്റ്റ് 2-ന് ക്ലോൺമെൽ ടൗൺ പാർക്കിൽ നടക്കുന്ന ഈ മഹോത്സവത്തിൽ, സൗജന്യമായി റിമി ടോമിയുടെ സംഗീതമേളയും ഐ എം വിജയന്റെ ഫുട്ബോൾ ആവേശവും അനുഭവിക്കാനുള്ള അപൂർവ അവസരമാണ് ഐറിഷ് മലയാളികളെ കാത്തിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.