New Update
/sathyam/media/media_files/2026/01/12/f-2026-01-12-04-16-39.jpg)
ഡബ്ലിന്‍: അയര്‍ലണ്ടിലെ പള്ളികളില്‍ നിന്നും നേരിട്ട് വിശുദ്ധ കുര്‍ബ്ബാനകളുടെ തത്സമയ സംപ്രേഷണം ഇന്നുമുതല്‍ തുടങ്ങുന്നു. ദേശിയ ചാനലിലൂടെ ആര്‍ ടി ഇ ലൂടെയുള്ള വിശുദ്ധ കുര്‍ബാന നാവനിലെ സെന്റ് മേരീസ് പള്ളിയില്‍ നിന്ന് ഇന്ന് രാവിലെ 11 മണി മുതലാണ് സംപ്രേക്ഷണം ചെയ്യപ്പെടുന്നത്.
Advertisment
സ്വതന്ത്ര നിര്‍മ്മാണ കമ്പനിയായ സ്‌ക്രാച്ച് ഫിലിംസായിരിക്കും വിശുദ്ധ കുര്‍ബ്ബാന പ്രക്ഷേപണം നടത്തുക.കഴിഞ്ഞ ഒക്ടോബറില്‍ മൂന്ന് വര്‍ഷത്തേക്കാണ് ഈ സ്ഥാപനം കരാറെടുത്തത്.ഡോണിബ്രൂക്ക് സ്റ്റുഡിയോയില്‍ നിന്നാണ് 30 വര്‍ഷത്തിലേറെയായി കുര്‍ബ്ബാന സംപ്രേഷണം ചെയ്തിരുന്നത്.
രാജ്യത്തുടനീളമുള്ള ഇടവകകളിലേയ്‌ക്കെത്തി പ്രക്ഷേപണം ചെയ്യാനുള്ള നീക്കത്തെ ആര്‍ച്ച് ബിഷപ്പ് ഈമോണ്‍ മാര്‍ട്ടിന്‍ സ്വാഗതം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us