ചാർജ് വർദ്ധന; സ്പെയിനിലെ ഏഴു പ്രാദേശിക വിമാനത്താവളങ്ങളിൽ സർവീസുകൾ വെട്ടി കുറച്ച് റിയാന്‍എയര്‍

New Update
Gggvv

ഐറിഷ് ബജറ്റ് എയർലൈൻ ആയ റിയാന്‍എയര്‍ സ്പെയിനിലെ സ്റ്റേറ്റ് കണ്‍ട്രോള്‍ട് എയർപോർട്ട് ഓപ്പറേറ്റർ (AENA.MC) എന അധിക നിരക്കുകൾ ഈടാക്കുന്നതിനെ തുടർന്ന് ഈ വേനലിൽ സ്പെയിനിലെ ഏഴ് പ്രാദേശിക വിമാനത്താവളങ്ങളിൽ നിന്ന് വിമാനങ്ങൾ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു.

Advertisment

ജെറെസും വല്ലഡോലിഡും അടക്കമുള്ള നഗരങ്ങളിൽ നിന്ന് റിയാന്‍എയര്‍ സർവീസുകൾ പൂർണമായി നിർത്തിവെയ്ക്കും. വിഗോ, സാൻഡിയാഗോ ഡി കമ്പോസ്തെല, സാരാഗോസ, സാന്റാണ്ടർ, ആസ്റ്റൂറിയസ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളുടെ എണ്ണം കുറക്കും.

ഇത് കഴിഞ്ഞ വേനലുമായി താരതമ്യപ്പെടുത്തുമ്പോള്‍ 12 സര്‍വീസുകളില്‍ 18% ശേഷി കുറയ്ക്കാനും ഏകദേശം 8 ലക്ഷം യാത്രാസീറ്റ് റദ്ദാക്കാനും തീരുമാനം എടുത്തതായി എയർലൈൻ ഒരു പ്രസ്താവനയിൽ അറിയിച്ചു.

സ്പെയിനിലെ യാത്രക്കാരുടെ എണ്ണത്തിൽ മുൻപന്തിയിലുള്ള റിയാന്‍എയര്‍, കൂടുതല്‍ സര്‍വീസുകള്‍ ഇറ്റലി, സ്വീഡൻ, ക്രൊയേഷ്യ, ഹംഗറി, മൊറോക്കോ പോലുള്ള രാജ്യങ്ങളിലേക്ക് മാറ്റുമെന്നു വ്യക്തമാക്കി. ഈ രാജ്യങ്ങൾ തങ്ങളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ സ്വീകരിക്കുന്നുവെന്ന് കമ്പനി പറഞ്ഞു.

റിയാന്‍എയര്‍ ഇപ്പോൾ സി എൻ എം സി-യോട് 2024-ലെ എനയുടെ ചാർജ് വർദ്ധനവ് പിന്‍വലിച്ച്, അതിനെ സർക്കാരിന്റെ അഞ്ച് വർഷത്തെ ചാർജ് ഫ്രീസുമായി തുല്ല്യമാക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക വിമാനത്താവളങ്ങളിൽ വിമാനക്കമ്പനികളെ ആകർഷിക്കുന്നതിനും, കണക്റ്റിവിറ്റി, വിനോദസഞ്ചാരം, തൊഴിൽ എന്നിവ വർദ്ധിപ്പിക്കുന്നതിനും പ്രോത്സാഹന പാക്കേജുകൾ നടപ്പിലാക്കണമെന്നും എയർലൈൻ ആവശ്യപ്പെട്ടു.

Advertisment