/sathyam/media/media_files/fxW9azidEpzhRfHdXHFo.jpg)
ഡബ്ലിന്‍ :വിമാന യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണം കൊണ്ടുവരുന്നതിനുള്ള നിയമങ്ങള്‍ റയ്നെയര്‍ വ്യക്തമാക്കി. സ്വന്തമായി ലഘുഭക്ഷണങ്ങള്‍ പായ്ക്ക് ചെയ്ത് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരെ ചില നിബന്ധനകളോടെ അതിന് അനുവദിക്കുന്നതാണ് പുതിയ വ്യവസ്ഥ.
ഹാന്‍ഡ് ലഗേജിന്റെ അളവും ഭാര നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് റയ്നെയര്‍ വിമാനത്തില്‍ ഇഷ്ടമുള്ള ഭക്ഷണവും ശീതളപാനീയങ്ങളും അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങളാല്‍ ഹോട്ട് ഡ്രിങ്ക്സ് അനുവദിക്കില്ല. യാത്രക്കാര്‍ക്ക് മദ്യപിക്കാനും കഴിയില്ല.
മിക്ക വിമാനത്താവളങ്ങളിലും 100 മില്ലി ലിറ്ററില്‍ കൂടുതലുള്ള ദ്രാവകങ്ങള്‍ കൊണ്ടുവരാന്‍ സുരക്ഷാ സംവിധാനം അനുവദിക്കുന്നില്ല.
100 മില്ലി ലിറ്ററോ അതില്‍ താഴെയോ ഉള്ളവ അടച്ച പ്ലാസ്റ്റിക് ബാഗിലായിരിക്കണമെന്നുമുണ്ട്.ജാം, ചട്ണി, തൈര് പോലുള്ള ചില ഭക്ഷണങ്ങളും ഇതിലുള്‍പ്പെടും. ക്രിസ്പ്‌സ്, ചോക്ലേറ്റ് എന്നിവ പോലെയുള്ള സാധാരണ ഭക്ഷണങ്ങള്‍ ഹാന്റ് ലഗേജില്‍ കൊണ്ടുവരാമെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വ്യക്തമാക്കി.
പേസ്റ്റായി കണക്കാക്കുന്നതിനാല്‍ വെണ്ണയോ മറ്റു പായ്ക്കുകളോ ടബ്ബുകളോ വിമാനത്തില്‍ അനുവദിക്കില്ല.
കുട്ടികള്‍ക്കുള്ള ഭക്ഷണവും പ്രത്യേക ഭക്ഷണക്രമം ആവശ്യമുള്ളവര്‍ക്കുള്ള അതും കൊണ്ടുവരാം.
സ്‌ക്രീനിംഗ് പോയിന്റുകളിലൂടെയാകണം ഈ ഇനങ്ങള്‍ കൊണ്ടുവരേണ്ടത്.ഹാന്‍ഡ് ബാഗേജില്‍ നിന്നും മറ്റ് ദ്രാവകങ്ങള്‍, ജെല്ലുകള്‍ പേസ്റ്റുകള്‍ എന്നിവ പരിശോധനയ്ക്കായി നല്‍കുന്നതിന് റെഡ് ട്രേ ആവശ്യപ്പെടണമെന്നും അധികൃതര്‍ വിശദീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us