സാൽമൊണെല്ല ബാക്ടീരിയ സാന്നിദ്ധ്യം: ഏതാനും ടർക്കി ബർഗർ ഉൽപ്പന്നങ്ങൾ തിരിച്ചെടുക്കാൻ നിർദ്ദേശം

New Update
Vvvvb

ഡബ്ലിൻ: സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം സംശയിച്ച് വിപണിയില്‍ നിന്നും ഏതാനും ടര്‍ക്കി ബര്‍ഗര്‍ ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ഫുഡ്‌ സേഫ്റ്റി അതോറിറ്റി ഓഫ് അയർലണ്ട് (എഫ് എസ് എ ഐ). 400 ഗ്രാം അളവിലുള്ള ഹോഗം’സ് ഫാം തുർക്കി ബർഗർസ് ആണ് തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Advertisment

അതേസമയം ജൂലൈ 26-ന് കാലാവധി അവസാനിച്ചിരിക്കുന്ന ഉല്‍പ്പന്നമാണിത്. എങ്കിലും ചിലര്‍ ഇത് നേരത്തെ വാങ്ങി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കാമെന്നും, അവര്‍ ഒരു കാരണവശാലും ഇതുപയോഗിക്കരുതെന്നും എഫ് എസ് എ ഐ മുന്നറിയിപ്പ് നല്‍കി.

സാല്‍മൊണെല്ല ബാക്ടീരിയ ശരീരത്തിലെത്തിയാല്‍ 12 മുതല്‍ 36 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. ഇത് 6 മുതല്‍ 72 മണിക്കൂര്‍ വരെയുമാകാം. വയറിളക്കം, തലവേദന, വയറുവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഇത് ഏഴ് ദിവസം വരെ തുടര്‍ന്നേക്കാം. രോഗപ്രതിരോധ ശേഷി കുറവായവര്‍, വൃദ്ധര്‍, ശിശുക്കള്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ രോഗം കൂടുതല്‍ വഷളാകാനും സാധ്യതയുണ്ട്.

Advertisment