അയര്‍ലണ്ടില്‍ സ്‌ക്രാംബ്ലറുകളും ക്വാഡ് ബൈക്കുകളും നിരോധിക്കും… നിയമം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി

New Update
B

ഡബ്ലിന്‍: അയര്‍ലണ്ടിന്റെ പൊതു ഇടങ്ങളില്‍ സ്‌ക്രാംബ്ലറുകളും ക്വാഡ് ബൈക്കുകളും നിരോധിക്കുന്നതിനുള്ള നിയമം വൈകാതെ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍.പൊതു റോഡുകളിലും പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലുമാണ് സ്‌ക്രാംബ്ലറുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുക.ഗതാഗത മന്ത്രി ദാരാ ഒ ബ്രയാന്‍, ജസ്റ്റീസ് മന്ത്രി ജിം ഒ കല്ലഗന്‍, സഹമന്ത്രി സീന്‍ കാനി, അറ്റോര്‍ണി ജനറല്‍ റോസ ഫാനിംഗ്, വകുപ്പുകളിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

ചട്ടങ്ങളുടെ കരട് തയ്യാറാക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ മന്ത്രിസഭയില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇ-സ്‌കൂട്ടറുകള്‍ക്കും ഇ-ബൈക്കുകള്‍ക്കും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

സ്‌ക്രാംബ്ലറുകളും ക്വാഡ് ബൈക്കുകളും സറണ്ടര്‍ ചെയ്യാന്‍ ആളുകളെ അനുവദിക്കുന്നതിന് 30 ദിവസത്തെ ആംനെസ്റ്റിയും റീഫണ്ട് പദ്ധതിയും അവതരിപ്പിക്കണമെന്ന് ഫിനഫാള്‍ ടി ഡി കാതറിന്‍ അര്‍ഡാഗ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഫിന്‍ഗ്ലസിലെ റാറ്റോത്ത് റോഡില്‍ സ്‌ക്രാംബ്ലര്‍ മോട്ടോര്‍ ബൈക്ക് ഇടിച്ച് 16 വയസ്സുകാരി ഗ്രേസ് ലിഞ്ചിന്റെ മരിച്ചതിനെ തുടര്‍ന്നാണ് താന്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നതെന്ന് ടിഡി കാതറിന്‍ ഡെയ്ലില്‍ അറിയിച്ചു.സ്‌ക്രാംബ്ലര്‍ ബൈക്കുകളുടെയും ക്വാഡ് ബൈക്കുകളുടെയും സാമൂഹിക വിരുദ്ധവും അപകടകരവുമായ ഉപയോഗം ശാപമാവുകയാണ്.

ഗാര്‍ഡ സ്‌ക്രാംബ്ലര്‍മാരെ നിര്‍ബന്ധിതമായി പിടികൂടുന്നതിനെക്കുറിച്ച് അനിശ്ചിതത്വമുണ്ടെന്ന് അര്‍ഡാഗ് പറഞ്ഞു.ജയിലില്‍ നിന്ന് പിടിച്ചെടുത്ത ബൈക്കുകള്‍ തിരികെ നല്‍കണോ, നിലനിര്‍ത്തണോ, നശിപ്പിക്കണോ എന്നതിനെക്കുറിച്ചും ആശയക്കുഴപ്പമുണ്ട്.ഈ വ്യക്തതയുടെ അഭാവം നിയമനിര്‍മ്മാണത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. റോഡ് ട്രാഫിക് ആക്ട് 2023 പുനപ്പരിശോധിക്കണമെന്നും പുതിയ വ്യവസ്ഥകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യണമെന്നും ടി ഡി ആവശ്യപ്പെട്ടു.

എന്നാല്‍ അര്‍ഡാഗിന്റെ ഈ ആവശ്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചില്ല. 2023ലെ നിയമം പൊതുനിരത്തുകളില്‍ നിന്ന് സ്‌ക്രാംബ്ലറുകളും ക്വാഡ് ബൈക്കുകളും നിരോധിക്കുമെന്നും അത് ഉടന്‍ സംഭവിക്കുമെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി.കണ്ടുകെട്ടുന്നതോ ഉടമസ്ഥാവകാശം സംബന്ധിച്ചോ പ്രശ്‌നങ്ങളു ണ്ടായാല്‍, നിലവിലെ നിയമം വഴിയോ പുതിയ നിയമനിര്‍മ്മാണം വഴിയോ അവ കൈകാര്യം ചെയ്യുന്നതാകും നല്ലതെന്നും പ്രധാനമന്ത്രി അറിയിച്ചു.

Advertisment