അയർലണ്ടിൽ കടുത്ത തണുപ്പ്: ഒട്ടേറെ സ്കൂളുകൾ അടച്ചു, യാത്രക്കാർക്ക് കർശന മുന്നറിയിപ്പ്

New Update
K

ഡബ്ലിൻ:  അയർലണ്ടിലെ മിക്ക  പ്രദേശങ്ങളിലും കടുത്ത തണുപ്പ് തുടരുന്നതിനാൽ രാജ്യത്തെ ഒട്ടേറെ  സ്കൂളുകൾക്കും  ചൈൽഡ്‌കെയർ കേന്ദ്രങ്ങൾക്കും അവധി നൽകി. മറ്റുചില സ്‌കൂളുകൾ  വൈകി തുറക്കുവാനുള്ള നിർദേശമാണ്  നൽകിയിരിക്കുന്നത്.

Advertisment

മെറ്റ് ഏറാൻ റിപ്പോർട്ടുകൾ അനുസരിച്ച്, രാത്രി താപനില -6 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ഇതോടെ  രാജ്യത്തുടനീളം  മഞ്ഞ്, ഐസ്, മൂടൽമഞ്ഞ്  (ഫ്രീസിംഗ് ഫോഗ്) എന്നിവ രൂപപ്പെട്ടിരിക്കുകയാണ്., റോഡുകളിൽ യാത്ര വളരെ അപകടകരമായ അവസ്ഥയിലായി.

ക്രിസ്മസ്, ന്യൂ ഇയർ അവധിക്ക് ശേഷം ആയിരങ്ങൾ വീണ്ടും ജോലിക്കും സ്കൂളിലേക്കും മടങ്ങുന്ന സാഹചര്യത്തിൽ, ഗാർഡായും റോഡ് സേഫ്റ്റി അധികൃതരും  വാഹനയാത്രികരോട് അത്യന്തം ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിച്ചു. അപകടസാധ്യത കൂടുതലുള്ളത് വടക്കൻ കൗണ്ടികളിലും ഉയർന്ന പ്രദേശങ്ങളിലുമാണ്.

കൗണ്ടി ഡോണഗേലിലെ  നിരവധി സ്കൂളുകൾ ഇന്ന് തുറക്കേണ്ടെന്ന് തീരുമാനിച്ചു.കൗണ്ടി മയോയിലെ  ചില സ്കൂളുകൾ ഇന്ന്  വൈകിയെ തുറക്കുകയുള്ളു. ഓരോ സ്കൂളിന്റെയും ബോർഡ് ഓഫ് മാനേജ്മെന്റ് പ്രാദേശിക റോഡ് അവസ്ഥ വിലയിരുത്തിയ ശേഷമാണ് അന്തിമ തീരുമാനം എടുക്കുന്നത്. സ്കൂൾ വെബ്സൈറ്റുകൾ, അലർട്ട് ആപ്പുകൾ എന്നിവ വഴി രക്ഷിതാക്കളെ വിവരം അറിയിക്കും.

എന്നിരുന്നാലും, രാജ്യത്തെ ഭൂരിഭാഗം സ്കൂളുകളും ഇന്ന് സാധാരണ പോലെ തുറക്കും.

രാജ്യത്തുടനീളം ലോക്കൽ അതോറിറ്റികൾ കഴിഞ്ഞ വാരാന്ത്യം മുഴുവൻ റോഡുകളിൽ ഉപ്പ് വിതറി, ഗ്രിറ്റിംഗ് നടത്തി വരികയാണ്.

കൊണാട്ട്, കാവൻ ,മോണഗാൻ,ലൗത് , എന്നിവിടങ്ങളിൽ  യെല്ലോ സ്നോ ആൻഡ് ഐസ് വാണിംഗ്  ഇന്ന് രാവിലെ 11 മണി വരെ നിലവിലുണ്ട്. അതുപോലെ മൺസ്റ്റർ ,ഡബ്ലിൻ  ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ലോ ടെമ്പറേച്ചർ വാണിംഗും  പ്രാബല്യത്തിലുണ്ട്

: അയർലണ്ടിലെ മിക്ക പ്രദേശങ്ങളിലും കടുത്ത തണുപ്പ് തുടരുന്നതിനാൽ രാജ്യത്തെ ഒട്ടേറെ സ്കൂളുകൾക്കും ചൈൽഡ്‌കെയർ കേന്ദ്രങ്ങൾക്കും അവധി നൽകി. മറ്റുചില സ്‌കൂളുകൾ വൈകി തുറക്കുവാനുള്ള നിർദേശമാണ് നൽകിയിരിക്കുന്നത്.

മെറ്റ് ഏറാൻ റിപ്പോർട്ടുകൾ അനുസരിച്ച്, രാത്രി താപനില -6 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. ഇതോടെ രാജ്യത്തുടനീളം മഞ്ഞ്, ഐസ്, മൂടൽമഞ്ഞ് (ഫ്രീസിംഗ് ഫോഗ്) എന്നിവ രൂപപ്പെട്ടിരിക്കുകയാണ്., റോഡുകളിൽ യാത്ര വളരെ അപകടകരമായ അവസ്ഥയിലായി.

ക്രിസ്മസ്, ന്യൂ ഇയർ അവധിക്ക് ശേഷം ആയിരങ്ങൾ വീണ്ടും ജോലിക്കും സ്കൂളിലേക്കും മടങ്ങുന്ന സാഹചര്യത്തിൽ, ഗാർഡായും റോഡ് സേഫ്റ്റി അധികൃതരും വാഹനയാത്രികരോട് അത്യന്തം ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിച്ചു. അപകടസാധ്യത കൂടുതലുള്ളത് വടക്കൻ കൗണ്ടികളിലും ഉയർന്ന പ്രദേശങ്ങളിലുമാണ്.

കൗണ്ടി ഡോണഗേലിലെ നിരവധി സ്കൂളുകൾ ഇന്ന് തുറക്കേണ്ടെന്ന് തീരുമാനിച്ചു.കൗണ്ടി മയോയിലെ ചില സ്കൂളുകൾ ഇന്ന് വൈകിയെ തുറക്കുകയുള്ളു. ഓരോ സ്കൂളിന്റെയും ബോർഡ് ഓഫ് മാനേജ്മെന്റ് പ്രാദേശിക റോഡ് അവസ്ഥ വിലയിരുത്തിയ ശേഷമാണ് അന്തിമ തീരുമാനം എടുക്കുന്നത്. സ്കൂൾ വെബ്സൈറ്റുകൾ, അലർട്ട് ആപ്പുകൾ എന്നിവ വഴി രക്ഷിതാക്കളെ വിവരം അറിയിക്കും.

എന്നിരുന്നാലും, രാജ്യത്തെ ഭൂരിഭാഗം സ്കൂളുകളും ഇന്നലെ സാധാരണ പോലെ തുറന്നു.

രാജ്യത്തുടനീളം ലോക്കൽ അതോറിറ്റികൾ കഴിഞ്ഞ വാരാന്ത്യം മുഴുവൻ റോഡുകളിൽ ഉപ്പ് വിതറി, ഗ്രിറ്റിംഗ് നടത്തി വരികയാണ്.

കൊണാട്ട്, കാവൻ ,മോണഗാൻ,ലൗത് , എന്നിവിടങ്ങളിൽ യെല്ലോ സ്നോ ആൻഡ് ഐസ് വാണിംഗ് ഇന്നലെ രാവിലെ 11 മണി വരെ നിലവിലുണ്ട്. അതുപോലെ മൺസ്റ്റർ ,ഡബ്ലിൻ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ലോ ടെമ്പറേച്ചർ വാണിംഗും പ്രാബല്യത്തിലുണ്ട്.

ഡ്രൈവർമാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ ആർ എസ് എ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത് താഴെ പ്രകാരമാണ്.

വേഗം കുറയ്ക്കുക

ബ്രേക്കിംഗ് ദൂരം കൂട്ടുക

ഉപ്പ് വിതറാത്ത ചെറിയ റോഡുകൾ ഒഴിവാക്കുക

ടയർ, ലൈറ്റ്, വിൻഡ്‌സ്‌ക്രീൻ പരിശോധിക്കുക

അടിയന്തര സാഹചര്യങ്ങളിൽ ചൂടുള്ള വസ്ത്രങ്ങൾ വാഹനത്തിൽ കരുതുക

കാലാവസ്ഥ പ്രവചനമനുസരിച്ച്, ഈ ആഴ്ച്ച മുഴുവൻ കടുത്ത തണുപ്പ് തുടരും. രാവിലെ മഞ്ഞും ഐസും മൂടൽമഞ്ഞും മാറാൻ സമയം എടുക്കും. ഭൂരിഭാഗം സ്ഥലങ്ങളിലും വരണ്ട, തെളിഞ്ഞ കാലാവസ്ഥയായിരിക്കും. പരമാവധി താപനില 1 മുതൽ 6 ഡിഗ്രി വരെ മാത്രം. ചൊവ്വാഴ്ച പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴയും ചിലയിടങ്ങളിൽ സ്ലീറ്റ് രൂപപ്പെടാനും സാധ്യതയുണ്ട്.

Advertisment