തുല്ലാമോർ വീട്ടിൽ വെടിവെപ്പ്; രണ്ട് പേർ ആശുപത്രിയിൽ

New Update
Bvcgbbh

കോ ഓഫാലിയിലെ തുല്ലാമോറില്‍ വീട്ടിലുണ്ടായ വെടിവെപ്പിനെത്തുടര്‍ന്ന് രണ്ട് പേര്‍ ആശുപത്രിയില്‍. വെള്ളിയാഴ്ച രാത്രിയാണ് കിളിച്രുട്ടിന് പ്രദേശത്തെ ഒരു വീട്ടില്‍ വെടിവെപ്പുണ്ടായി എന്ന വിവരത്തെത്തുടര്‍ന്ന് ഗാര്‍ഡ സായുധ സേനയോടൊപ്പം സ്ഥലത്തെത്തിയത്. തുടര്‍ന്ന് വീട്ടില്‍ നിന്നും പരിക്കേറ്റ നിലയില്‍ രണ്ട് പുരുഷന്മാരെ ഡബ്ലിനിലെ സെന്റ് ജെയിംസ് ’സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

Advertisment

വീട് സീല്‍ ചെയ്ത ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല. സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, സംഭവത്തെ പറ്റി എന്തെങ്കിലും സൂചനകളുള്ളവരോ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:

തുല്ലാമോർ ഗാർഡ സ്റ്റേഷൻ 057 932 7600

ഗാർഡ കോൺഫിഡന്റിയാൽ ലൈൻ 1800 666 111

Advertisment