ഡബ്ലിൻ ബ്ലൂബെല്ലിൽ വെടിവെപ്പ്; കൗമാരക്കാരന് പരിക്ക്

New Update
Ggghb

ഡബ്ലിനിലെ ബ്ലൂബേല്ലിൽ നടന്ന വെടിവെപ്പില്‍ കൗമാരക്കാരന് പരിക്ക്. തിങ്കളാഴ്ച രാത്രി 8.15-ഓടെയാണ് ഡബ്ലിൻ 8-ലെ ഒരു വീടിന് മുന്നില്‍ വെടിവെപ്പ് നടന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. സംഭവത്തില്‍ പരിക്കേറ്റ കൗമാരക്കാരന്‍ സെന്റ് ജെയിംസ്  ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല.

Advertisment

സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ദൃക്‌സാക്ഷികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചു:

കിൽമായിൻഹം ഗാർഡ സ്റ്റേഷൻ – 01 666 9700

ഗാർഡ കോൺഫിഡന്റിൽ ലൈൻ – 1800 666 111

ബ്ലൂബെല്ലില്‍ നടന്ന അക്രമസംഭവം പ്രദേശത്തെ സമൂഹത്തിന് മുഴുവന്‍ നേരെയാണെന്ന് കൗണ്‍സിലറായ ദൈത് ഡോലൻ പ്രതികരിച്ചു. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും, ഇതിലുള്‍പ്പെട്ടവരെ നീതിക്ക് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment