New Update
/sathyam/media/media_files/2025/02/23/MY2uzyrLDNZAhtaXRIHo.jpg)
ഡബ്ലിന്‍: ഡബ്ലിനിലുണ്ടായ വെടിവെയ്പ്പില്‍ മലയാളിയ്ക്ക് പരിക്കേറ്റു. നോര്‍ത്ത് ഡബ്ലിനിലെ ക്ലെയര്‍ഹാളിന് സമീപത്ത് വെച്ചാണ് സംഭവം ഉണ്ടായത് .പിസാ ഡെലിവറിയ്ക്ക് പോയ മലയാളിയ്ക്കാണ് ഇന്നലെ രാത്രി വൈകി, സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
Advertisment
ആക്രമണത്തിനുണ്ടായ കാരണം ഇതേവരെ അറിവായിട്ടില്ല. ഗാര്‍ഡായും ആംബുലന്‍സ് സര്‍വീസും സ്ഥലത്തെത്തി സംഭവത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചു. സാരമായ പരിക്കല്ലെന്നാണ് സൂചനകള്‍.
നോര്‍ത്ത് ഡബ്ലിനില്‍ സ്ഥിരമായി നടക്കുന്ന ആക്രമണ പരമ്പരയുടെ ഭാഗമാണിതെന്നാണ് കരുതപ്പെടുന്നത്. യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ നോര്‍ത്ത് ഡബ്ലിനില്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us