/sathyam/media/media_files/2025/01/18/K1H432KjNeKP5nPYyBs7.jpg)
ഡബ്ലിനിൽ ഷോപ്പിംഗ് സെന്ററിന് സമീപമുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് പരിക്ക്. ചൊവ്വാഴ്ച വൈകിട്ട് 4.40-ഓടെ ബ്ലാക്‌കോർട്ട് അവെന്യൂവിൽ ഉള്ള കോർഡുഫ് ഷോപ്പിംഗ് സെന്ററിന് സമീപം വച്ചാണ് പുരുഷന് വെടിയേറ്റത്. ഇദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ പരിക്കുകൾ ഗുരുതരമല്ല.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാർഡ അറിയിച്ചു.
ഓഗസ്റ്റ് 26 ചൊവ്വാഴ്ച വൈകിട്ട് 4.20 മുതൽ 5.20 വരെ പ്രദേശത്തു കൂടി സഞ്ചരിച്ച ആരുടെയെങ്കിലും കാറിന്റെ ഡാഷ് ക്യാമറയിൽ അക്രമ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലോ, അക്രമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ഉള്ളവരോ ഏതെങ്കിലും സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിക്കുന്നു:
ബ്ലാഞ്ചരട്സ്ടൗൺ ഗാർഡ സ്റ്റേഷൻ – 01 666 7000
ഗാർഡ കോൺഫിഡന്റിൽ ലൈൻ – 1800 666 111