/sathyam/media/media_files/xSNeosslQ78tIbRoDUUT.jpg)
ഡബ്ലിന്‍: 2024 ജനുവരി 1-മുതല്‍ അയര്‍ലണ്ടിലെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ സിക്ക് ലീവിനുള്ള അര്‍ഹത മൂന്നില്‍ നിന്ന് അഞ്ച് ദിവസമായി വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2026-ഓടെ ശമ്പളത്തോടുകൂടിയ സിക്ക് ലീവ് ക്രമേണ പത്ത് ദിവസമായി ഉയത്താനുള്ള നാല് വര്‍ഷത്തെ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. അസുഖമോ പരിക്കോ കാരണം ജോലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ എല്ലാ ജീവനക്കാര്‍ക്കും മിനിമം സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നീക്കം.
അടുത്ത വര്‍ഷം മുതല്‍, തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തില്‍ അഞ്ച് ദിവസം വരെ അസുഖ അവധിക്ക് അര്‍ഹതയുണ്ട്, മൊത്ത വരുമാനത്തിന്റെ 70% ശമ്പളം, 110 യൂറോ വരെ ഈ ദിവസങ്ങളില്‍ ശമ്പളമായി ലഭിക്കും.
കമ്പനി സിക്ക് ലീവ് സ്‌കീമിലേക്ക് പ്രവേശനമില്ലാത്ത, കുറഞ്ഞ വേതനവും അപകടകരവുമായ റോളിലുള്ള ജീവനക്കാര്‍ക്ക് അസുഖ വേതന പരിരക്ഷ നല്‍കാനാണ് ഇത് പ്രാഥമികമായി ഉദ്ദേശിക്കുന്നത്.ഷോപ്പുകളിലും ,റസ്റ്റോറന്റുകളിലും മറ്റും ജോലി ചെയ്യുന്നവരടക്കമുള്ള എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ശമ്പളത്തോടുകൂടിയ സിക്ക് അവധിയിലെ ഈ ക്രമാനുഗതമായ വര്‍ദ്ധനവ് തൊഴിലുടമകള്‍ക്ക് സാഹചര്യങ്ങളെ അനുകൂലമാക്കാനും , തൊഴിലാളികള്‍ക്ക് അവരുടെ സ്വന്തം അവകാശങ്ങളെക്കുറിച്ച് ഉറപ്പുനല്‍കുകയും ചെയ്യുമെന്ന് തൊഴില്‍ മന്ത്രി നീല്‍ റിച്ച്മണ്ട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us