/sathyam/media/media_files/2025/11/17/v-2025-11-17-04-13-13.jpg)
ഡബ്ലിന്‍: അയര്‍ലണ്ടില്‍ സ്നോയും ഐസും നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ നീരീക്ഷകര്‍.സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് രാജ്യത്ത് കാര്യമായ തോതില്‍ മഞ്ഞും സ്നോയുമെത്താറുള്ളത്.എന്നാല്‍ ഇക്കുറി അത് നേരത്തേയെത്തും. നവംബര്‍ 19,20 തിയതികളോടെ ആദ്യ സ്‌നോയുണ്ടായേക്കുമെന്നാണ് ഡബ്ല്യു എക്സ് ചാര്‍ട്ടുകള്‍ പ്രവചിക്കുന്നത്.
അതേസമയം രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ സ്നോയുണ്ടാകില്ല. ചിലയിടങ്ങളില്‍ 1-9 സെന്റീമീറ്റര്‍ വരെ സ്നോയുണ്ടാകുമെന്നും ഡബ്ല്യു എക്സ് ചാര്‍ട്ടുകള്‍ കാണിക്കുന്നു. മിക്ക പ്രദേശങ്ങളിലും 1-3 സെന്റിമീറ്റര്‍ വരെ സ്നോ പ്രതീക്ഷിക്കാമെന്ന് നിരീക്ഷകരും സാക്ഷ്യപ്പെടുത്തുന്നു.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും വിന്റര്‍ മഴയ്ക്കും സാധ്യതയുണ്ട്. വടക്ക്, പടിഞ്ഞാറ്, മധ്യപ്രദേശങ്ങളിലെ ചില പ്രദേശങ്ങളില്‍ സ്നോയുണ്ടാകുമെന്ന് ഡബ്ല്യു എക്സ് ചാര്‍ട്ടുകള്‍ പറയുന്നു.എന്നിരുന്നാലും കാലാവസ്ഥയില്‍ മാറ്റത്തിന് സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ പ്രവചിക്കുന്നു.വര്‍ഷാവസാനം കുറഞ്ഞ താപനിലയുള്ള, മാറാവുന്ന സാഹചര്യങ്ങളുണ്ടാകുമെന്നും മെറ്റ് ഏറാന്‍ പറയുന്നു.
സെപ്റ്റംബര്‍ ഒക്ടോബര്‍ നവംബര്‍ (എസ് ഒ എന്‍) കാലയളവില്‍ അയര്‍ലണ്ടിലെ സി 3S സീസണല്‍ മോഡലുകളില്‍ നിന്നുള്ള സിഗ്നല്‍ ശരാശരിയേക്കാള്‍ താപനില കൂടുതലാണ്. ശരാശരി മഴയുണ്ടാകുമെന്നും നിരീക്ഷകര്‍ പ്രവചിക്കുന്നു.അടുത്ത രണ്ട് മാസ കാലയളവില്‍ താപനില ശരാശരിയേക്കാള്‍ താഴ്ന്ന് 0.5 നും 1.0 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാകാന്‍ സാധ്യതയുണ്ട്.
ശരത്കാലം മുഴുവന്‍ കൂടുതല്‍ ഈര്‍പ്പമുള്ളതും വരണ്ടതുമായ അന്തരീക്ഷമാകാനുമിടയുണ്ടെന്നും ന്യൂനമര്‍ദ്ദം അസ്ഥിരമായ സാഹചര്യങ്ങള്‍ കൊണ്ടുവരുമെന്നുമാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.ഈ സമയത്ത് മീന്‍ എയര്‍ ടെമ്പറേച്ചര്‍ ശരാശരിയായിരിക്കുമെന്നും മെറ്റ് ഏറാന്‍ പറയുന്നു.ഡബ്ലിന്‍ അടക്കമുള്ള സിറ്റി കൗണ്‍സില്‍ ഏരിയകളിലെ റോഡുകളിലെ ഐസ് നീക്കം ചെയ്യാനുള്ള യന്ത്രസംവിധാനങ്ങള്‍ പുലര്‍ക്കാലങ്ങളില്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങി.
ഞായറാഴ്ച ചിലയിടങ്ങളില്‍ മഴയും ചാറ്റല്‍മഴയുമുള്ള മേഘാവൃതമായ അന്തരീക്ഷമായിരിക്കും.ദിവസം മുഴുവന്‍ വരണ്ട കാലാവസ്ഥയായിരിക്കും. വെയിലും ലഭിക്കും. 12 മുതല്‍ 14 ഡിഗ്രി വരെയായിരിക്കും ഉയര്‍ന്ന താപനില. നേരിയതോ മിതമായതോ ആയ തെക്ക് പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്.
രാത്രിയില്‍ മിക്കവാറും വരണ്ടതും ശാന്തവുമായ അന്തരീക്ഷമായിരിക്കും. കിഴക്കന്‍ പ്രദേശങ്ങളില്‍ നേരിയ തോതില്‍ ഫോഗും മൂടല്‍മഞ്ഞുമുണ്ടാകും. തണുപ്പും കൂടുതലായിരിക്കും. 3 മുതല്‍ 6 ഡിഗ്രി വരെയാകും കുറഞ്ഞ താപനിലയെന്നും മെറ്റ് ഏറാന്‍ നിരീക്ഷിക്കുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us