/sathyam/media/media_files/2026/01/09/f-2026-01-09-03-50-46.jpg)
ഡബ്ലിന്‍: ഗൊറെത്തി കൊടുങ്കാറ്റ് എത്തുന്നതിന് മുന്നോടിയായി അയര്‍ലണ്ടിന്റെ തെക്കന്‍ പ്രദേശങ്ങളിലെ നാല് കൗണ്ടികളില്‍ സ്‌നോയും മഞ്ഞും മഴയും ശക്തമാവുമെന്ന് മെറ്റ് ഏറാന്‍ .ഇവിടങ്ങളില്‍ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഫ്രാന്‍സിലെ കാലാവസ്ഥാ ഏജന്‍സിയായ മെറ്റിയോ ഫ്രാന്‍സ് നാമകരണം ചെയ്ത ചുഴലിക്കാറ്റ്, ഗൊറെത്തി കൊടുങ്കാറ്റ് യൂറോപ്പിലുടനീളം വ്യാപകമായ യാത്രാ തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇന്നലെ പാരീസിലും ആംസ്റ്റര്‍ഡാമിലും നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയും ചെയ്തു.
കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ് എന്നീ കൗണ്ടികള്‍ക്കുള്ള യെല്ലോ മുന്നറിയിപ്പ് ഉച്ചയ്ക്ക് 12 മണിമുതല്‍ പ്രാബല്യത്തില്‍ വരും, ഇത് രാത്രി 8 മണിവരെ സാധുവായിരിക്കും.
വാഹനമോടിക്കുന്നവര്‍ കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ചീഫ് സൂപ്രണ്ട്
ഡബ്ലിന്‍ : വിന്ററില്‍ വാഹനമോടിക്കുന്നവര്‍ കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ചീഫ് സൂപ്രണ്ട് ഡേവിഡ് ഹാരിംഗ്ടണ്‍.
ഒരു കപ്പ് കാപ്പി കുടിക്കുന്നത് പോലെയല്ല ഡ്രൈവിംഗിനെ കാണേണ്ടത്. 100% ശ്രദ്ധയും ഡ്രൈവിംഗിലായിരിക്കണം.കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളിലുണ്ടായ മരണക്കണക്കുകളുടെ പശ്ചാത്തലത്തിലാണ് സീനീയര്‍ ഗാര്‍ഡ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് വന്നത്.
മദ്യപാനം ,വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും അമിതവേഗത ഒഴിവാക്കണമെന്നും സീറ്റ് ബെല്‍റ്റ് ഉറപ്പാക്കണമെന്നും ഇദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.ക്രിസ്മസ് കാലയളവില്‍ റോഡുകളില്‍ ഇരുപത്തിയാറ് പേര്‍ മരിച്ചു. 70 ലധികം അപകടങ്ങളുണ്ടായി.നിരവധി പേര്‍ക്ക് പരിക്കേറ്റു.2025ല്‍ ആകെ 190 റോഡപകടങ്ങള്‍ ഉണ്ടായി, 2024ല്‍ ഇത് 175 ആയിരുന്നു.
ഡിസംബര്‍ 1 മുതല്‍ ജനുവരി 5 വരെ, 10,000 ചെക്ക്‌പോസ്റ്റുകള്‍ നടത്തി. മദ്യ,മയക്കുമരുന്ന് ലഹരിയില്‍ വാഹനമോടിച്ചതിന് 765 പേരെ അറസ്റ്റ് ചെയ്തു.വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 1,700, സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 450 എന്നിങ്ങനെ ഫിക്സഡ് ചാര്‍ജ് നോട്ടീസുകള്‍ നല്‍കി.ഗാര്‍ഡ, മൊബൈല്‍ സേഫ്റ്റി ക്യാമറ വാനുകള്‍, ഗോസേഫ് സ്റ്റാറ്റിക് സേഫ്റ്റി ക്യാമറകള്‍ എന്നിവ വഴി അമിതവേഗതയില്‍ വാഹനമോടിച്ചതിന് ഏകദേശം 26,500 ഡ്രൈവര്‍മാരെ പിടികൂടി.
എല്ലാ റോഡ് ഉപയോക്താക്കളും അവരുടെ പ്രവൃത്തികളെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കണം.റോഡുകളില്‍ അപകടകരമായ പെരുമാറ്റം കണ്ടാല്‍ ഉടന്‍ ഗാര്‍ഡയെ ബന്ധപ്പെടണമെന്നും ഇദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഡ്രൈവര്‍മാരുടെ പെരുമാറ്റം നിരീക്ഷിക്കാന്‍ ട്രാഫിക് ട്രക്ക് ഉപയോഗിക്കുന്നുണ്ട്. അത് പ്രോസിക്യൂഷനുകള്‍ക്കായും ഉപയോഗിക്കുന്നു.ഗാര്‍ഡ 30 മിനിറ്റ് റോഡ് പോലീസിംഗ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ 12 ക്യാമറകള്‍ അമിതവേഗതയിലുള്ള വാഹനങ്ങളുടെ കണ്ടെത്താന്‍ കാര്യമായി സഹായിച്ചുവെന്നും ഡേവിഡ് ഹാരിംഗ്ടണ്‍ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us