/sathyam/media/media_files/s3ODlQgQglPFaZGRbeUx.jpg)
ഡബ്ലിന്‍ : അപ്രതീക്ഷിത സ്നോയുടെ ശക്തി കുറഞ്ഞതോടെ അയര്‍ലണ്ടില്‍ ജനജീവിതം സാധാരണ നിലയിലേയ്ക്ക് മടങ്ങുന്നു. പല പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസുകളും പ്രവര്‍ത്തനം പുനരാരംഭിച്ചു. എന്നിരുന്നാലും രാജ്യവ്യാപകമായി ഐസ് മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്.
കാവന്‍,മോനഗന്‍,ഡബ്ലിന്‍,കില്‍ഡെയര്‍,ലോംഗ്ഫോര്‍ഡ് , വെസ്റ്റ് മീത്ത്, ലേയ്ട്രിം, റോസ്‌കോമണ്‍,സ്ലൈഗോ,വിക്ലോ എന്നിവിടങ്ങളിലെ യെല്ലോ സ്നോ അലേര്‍ട്ടും ഐസ് മുന്നറിയിപ്പും പിന്‍വലിച്ചു.
സ്നോയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ലാന്‍സ്ഡൗണ്‍ റോഡിനും ബ്രേയ്ക്കുമിടയിലെ ഡാര്‍ട്ട് സര്‍വീസുകള്‍ പുനരാരംഭിച്ചു. കമ്മ്യൂട്ടര്‍ ട്രെയിന്‍ സര്‍വ്വീസുകളും വൈകിയാണെങ്കിലും ഓടുന്നുണ്ട്.
വിവിധ റൂട്ടുകളില്‍ സാധാരണ സര്‍വീസ് പുനരാരംഭിച്ചതായി ഡബ്ലിന്‍ ബസ് അറിയിച്ചു.എന്നിരുന്നാലും എന്നിസ്‌കെറി, ലാര്‍ഖില്‍, സാന്‍ഡിഫോര്‍ഡ് വില്ലേജ് എന്നിവിടങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്താനായിട്ടില്ല. റെഡ് ലൈന്‍ ലാസ് സര്‍വീസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുന്നു.
കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അടച്ചിട്ട ഡബ്ലിനിലെ എം50 യുടെ ജംഗ്ഷന്‍ 13 വീണ്ടും തുറന്നു. വിക്ലോ കൗണ്ടി കൗണ്‍സിലും ജാഗ്രതയോടെ മുന്നോട്ടുപോകാമെന്ന് യാത്രികര്‍ക്ക് അറിയിപ്പു നല്‍കി. വിക്ലോ ഗ്യാപ്പും സാലി ഗ്യാപ്പും ഒഴിവാക്കുന്നത് നന്നായിരിക്കുമെന്ന് കൗണ്‍സില്‍ ഉപദേശിച്ചു. ലോങ്‌ഫോര്‍ഡിലെ എന്‍ 4 ലൂടെ ശ്രദ്ധയോടെ കടന്നുപോകാമെന്ന് അധികൃതര്‍ പറഞ്ഞു. സ്ലൈഗോയിലെ ഫാര്‍ ഫിനിസ്‌ക്ലിന്‍ റോഡ് വീണ്ടും തുറന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us