/sathyam/media/media_files/9dhwyQOd7o1p2zC4XpWJ.jpg)
ഡബ്ലിന്‍ : ട്രെയിനി സര്‍ജന്മാരുടെ ശസ്ത്രക്രിയയെ തുടര്‍ന്ന് വൃദ്ധ മരിച്ച സംഭവത്തില്‍ സെന്റ് വിന്‍സെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ആശുപത്രി മാനേജ്മെന്റ കോടതിയില്‍ ക്ഷമാപണം നടത്തി.
രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പാക്കിയ കേസില്‍ ഇനി ആര്‍ക്കും ഇത്തരത്തില്‍ സംഭവിക്കില്ലെന്ന് ഉറപ്പും കോടതി ആവശ്യപ്പെട്ടു. കുടുംബത്തിനുണ്ടായ ദുരന്തത്തില്‍ ആത്മാര്‍ഥമായി ഖേദിക്കുന്നതായി ആശുപത്രി മാനേജ്മെന്റ് കുടുംബത്തെ അറിയിച്ചു.
ക്ഷമാപണം സ്വാഗതാര്‍ഹമാണെങ്കിലും ആശുപത്രി നടപടികളില്‍ മാറ്റങ്ങളൊന്നും വരുത്തിയില്ലെങ്കില്‍ അത് വെറുംവാക്കാകുമെന്ന് കുടുംബത്തിന്റെ അഭിഭാഷകന്‍ ഡേവിഡ് ഒമലി പറഞ്ഞു.
ഫോക്സിന്റെ മക്കളോടും കൊച്ചുമക്കളോടും ജസ്റ്റിസ് പോള്‍ കോഫി തന്റെ അഗാധമായ അനുശോചനം അറിയിച്ചു.റോസ് കോമണിലെ കാസില്‍രിയയില്‍ നിന്നുള്ള ഫ്രെഡ ഫോക്സി(76)നാണ് കുട്ടി സര്‍ജന്‍മാരുടെ ഓപ്പറേഷനില്‍ ജീവന്‍ നഷ്ടമായത്.2017 സെപ്റ്റംബറിലായിരുന്നു കുടുംബത്തെയാകെ കണ്ണീരിലാക്കിയ ദുരന്തം.
സര്‍ജറി നടത്തേണ്ട കണ്‍സള്‍ട്ടന്റ് ആന്റണി സ്റ്റാഫോര്‍ഡ് ഹാജരായിരുന്നില്ല. കണ്‍സള്‍ട്ടന്റിന്റെ മേല്‍നോട്ടമില്ലാതെ നടന്ന ശസ്ത്രക്രിയയെ തുടര്‍ന്ന് രക്തം വാര്‍ന്നായിരുന്നു മരണം.
ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട കണ്‍സള്‍ട്ടന്റിന്റെ അസാന്നിധ്യത്തില്‍ ഇത്തരത്തില്‍ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടത്താന്‍ പാടില്ലെന്ന തീരുമാനം എടുത്തതായും മാനേജ്മെന്റ് കോടതിയെ അറിയിച്ചു.
ആറ് മക്കളുടെ അമ്മയായിരുന്ന ഫോക്‌സ് പാന്‍ക്രിയാറ്റിസ് ബാധിച്ചതിനെ തുടര്‍ന്ന് 2017 സെപ്തംബര്‍ ഒന്നിനാണ് ഹോസ്പിറ്റലില്‍ അഡ്മിറ്റായത്. പുതിയ ജീവിതം കിട്ടുന്നതിനായാണ് സര്‍ജറിക്ക് വിധേയയായത്.അസുഖം ഭേദമായി വീട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ കാത്തിരിക്കുകയായിരുന്നു കുടുംബം. പക്ഷേ ഫോക്സ് തിരികെ വന്നില്ല.
സര്‍ജറി തുടങ്ങി ഒരു മണിക്കൂറിന് ശേഷം ഫോക്സിന് രക്തസ്രാവമുണ്ടായി .അതോടെ സ്ഥിതി സങ്കീര്‍ണമായി. അതിനിടെ ഫോക്സിന് മൂന്ന് തവണ ഹൃദയാഘാതവുമുണ്ടായി. തുടര്‍ന്ന് ശസ്ത്രക്രിയ ഉപേക്ഷിച്ചു.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us