Advertisment

ഭവന പ്രതിസന്ധി മൂലം ജീവനക്കാര്‍ ഡബ്ലിനെ ഉപേക്ഷിക്കുന്നതായി ഗവേഷണ റിപ്പോര്‍ട്ട്

New Update
hgfddrtyu

ഡബ്ലിന്‍ : ഭവന പ്രതിസന്ധിയുടെ പേരില്‍ തൊഴിലാളികളും ജീവനക്കാരും ഡബ്ലിന്‍ നഗരത്തെ ഉപേക്ഷിച്ചു പോകുന്നതായി ഗവേഷണ റിപ്പോര്‍ട്ട്. ഡബ്ലിന്‍ ചേംബറിന്റെ ബിസിനസ് ഔട്ട്‌ലുക്ക് സര്‍വേയാണ് താമസ സൗകര്യങ്ങളുടെ കുറവും വന്‍ ചെലവും മൂലം ജീവനക്കാര്‍ ഡബ്ലിന്‍ വേണ്ടെന്നു വെയ്ക്കുന്നതായി കണ്ടെത്തിയത്.

Advertisment

ഡബ്ലിനിലെ മൂന്നില്‍ രണ്ട് ബിസിനസ്സുകള്‍ക്കും ഇക്കാരണത്താല്‍ ജീവനക്കാരെ നഷ്ടപ്പെട്ടു.നല്ലൊരു ശതമാനം ജീവനക്കാര്‍ ഇവിടേക്കുള്ള എംപ്ലോയ്മെന്റ് ഓഫര്‍ നിരസിച്ചതായും ഗവേഷണം കണ്ടെത്തി.

ഈ പ്രശ്നത്തെ നേരിടാന്‍ മൂന്നിലൊന്ന് സ്ഥാപനങ്ങള്‍ ഡബ്ലിനില്‍ ജീവനക്കാര്‍ക്ക് താമസ സൗകര്യം നല്‍കുന്നതിനായി താല്‍ക്കാലിക സബ്‌സിഡി നല്‍കുകയോ താമസസൗകര്യം നല്‍കുകയോ ചെയ്യുന്നു.ഇത്തരത്തില്‍ സബ്സിഡിയും സഹായവും നല്‍കുന്ന സ്ഥാപനങ്ങളില്‍ മാത്രമേ ജീവനക്കാര്‍ നില്‍ക്കൂയെന്നതാണ് സ്ഥിതി. മറ്റുള്ളവയ്ക്ക് ഇതു മൂലം പ്രതിസന്ധി നേരിടേണ്ടി വരുന്നുവെന്നും ഗവേഷണം വെളിപ്പെടുത്തുന്നു.

പ്രധാന തിരഞ്ഞെടുപ്പ് വിഷയവും ഹൗസിംഗ് തന്നെ

സര്‍വേയില്‍ പങ്കെടുത്ത 200 ബിസിനസ്സുകളും പ്രധാന ഇലക്ഷന്‍ പ്രശ്നമായി കാണുന്നത് ഹൗസിംഗാണെന്ന് സര്‍വ്വേ പറയുന്നു.വീടുകളുടെ വിതരണം വര്‍ദ്ധിപ്പിക്കണമെന്നതിനാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ മുന്‍ഗണന നല്‍കിയത്. അടിസ്ഥാന സൗകര്യ വികസനത്തിനും ഒക്ടോബറിലെ ബജറ്റില്‍ മുന്‍ഗണന നല്‍കണമെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

അഫോര്‍ഡബിള്‍ ഹൗസിംഗ് പ്രോത്സാഹിപ്പിക്കണം

അപോര്‍ഡബിള്‍ ഹൗസിംഗ് പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പിന്തുണ വിപുലമാക്കണമെന്ന് പബ്ലിക്, ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡയറക്ടര്‍ എബ്രിക് മക് ഗിബ്നി ആവശ്യപ്പെട്ടു.

ജനസംഖ്യാ കണക്കുകള്‍ അടിസ്ഥാനമാക്കി ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയിലെ ചില ഭാഗങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിന് നിരോധനമുണ്ട്. ഇത് നീക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം കൂടാതെ പൊതുഗതാഗത സൗകര്യങ്ങളുള്ള പട്ടണങ്ങളില്‍ കൂടുതല്‍ റസിഡന്‍ഷ്യല്‍ സോണ്‍ ലഭ്യമാക്കാനും നടപടി വേണം. ഇതിന് ലോക്കല്‍ അധികാരികളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്- എബ്രിക് മക് ഗിബ്നി ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാരെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ഏറ്റവും മികച്ച സംവിധാനം റിമോട്ട് വര്‍ക്കിംഗ് ആണെന്നും സര്‍വ്വേയില്‍ ആളുകള്‍ അഭിപ്രായപ്പെടുന്നു.

Advertisment