New Update
/sathyam/media/media_files/2025/01/26/Cw1RLkVuma6LXoA2AkNC.jpg)
അയര്‍ലന്‍ഡില്‍ വിനാശകാരിയായി ആഞ്ഞടിച്ച അയോവിന്‍ കൊടുങ്കാറ്റ് ഒരു യുവാവിന്‍റെ ജീവനെടുത്തു. ഡോണെഗാലിലെ റഫോയിലെ ഫെഡ്ഡിഗ്ലാസിൽ ഇന്നലെ പുലർച്ചെ 5.30നു ഉണ്ടായ വാഹനാപകടത്തിൽ ആണ് യുവാവ് മരിച്ചത്.
Advertisment
അയോവിന്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് കാറിന് മുകളിൽ വീണ മരമാണ് 20 വയസ്സുള്ള കാസ്പേർ ഡുഡെക്ക് ന്‍റെ ജീവനെടുത്തത്. മൃതദേഹം ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി, അവിടെ പോസ്റ്റ് മോർട്ടം പരിശോധന നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്തതായി ഗാര്‍ഡ അറിയിച്ചു.
ശനിയാഴ്ച രാവിലെ, ഗാർഡ ഫോറെൻസിക് കോളിഷൻ ഇൻവെസ്റ്റിഗേറ്റർ സംഭവസ്ഥലം സന്ദര്‍ശിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി സമഗ്രമായ പരിശോധന നടത്തി.
ഡുഡെക്ക് ന്‍റെ കുടുംബത്തിന് പിന്തുണ നൽകാൻ ഫാമിലി ലയ്സൺ ഓഫീസറെ (എഫ് എൽ ഒ ) നിയോഗിച്ചതായി ഗാര്‍ഡ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us