ഡബ്ലിൻ: സീറോ മലബാർ അയർലണ്ട് ഡബ്ലിൻ റീജണൽ പിതൃവേദിയുടെ നേതൃത്വത്തിൽ പോപ്പിന്റരീ കമ്മ്യൂണിറ്റി സ്‌പോർട് സെന്ററിൽ വെച്ച് നടന്ന ‘സൂപ്പർ ഡാഡ് ബാഡ്മിന്റൺ’ മത്സരം റീജനങ്ങൾ ഡയറക്ടർ റവ . ഫാ. സിജോ ജോൺ ഉൽഘാടനം ചെയ്തു. റവ . ഫാ സെബാൻ സെബാസ്റ്റ്യന്‍, റവ. ഫാ. ബൈജു കണ്ണംപിള്ളി, റവ. ഫാ. ജിൻസ് വാളിപ്ലാക്കർ , ഫാ. പ്രിയേഷ് , എസ് എം സി സി ഡബ്ലിൻ റീജണൽ ട്രസ്റ്റി ബെന്നി ജോൺ , ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി, ജോയിന്റ് സെക്രട്ടറി ടോം ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ റീജണൽ പിതൃവേദി പ്രസിഡണ്ട് സിബി സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു, സെക്രട്ടറി ജിത്തു മാത്യു നന്ദി രേഖപ്പെടുത്തി.
സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരത്തിന്റെ സമാപന സമ്മേളനവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും സീറോ മലബാർ അയർലണ്ട് നാഷണൽ കോർഡിനേറ്റർ ഫാ ജോസഫ് മാത്യു ഓലിയകാട്ടിൽ നിർവഹിച്ചു.
പോപ്പിന്റരീ കമ്മ്യൂണിറ്റി സ്‌പോർട് സെന്ററിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ സീറോ മലബാർ ഡബ്ലിൻ റീജിയനിലെ 36 ടീമുകൾ പങ്കെടുത്തു. ആവേശകരമായ മത്സരത്തിൽ പിസ്‌ബറോ മാസ് സെന്ററിലെ ബാസ്റ്റിൻ ജെയിംസും രാജേഷ് ജോണും സ്‌പൈസ് വില്ലജ് ഇന്ത്യൻ കസിനെ നൽകിയ 501 യൂറോ, സീറോ മലബാർ പിതൃവേദിയുടെ എവർ ട്രോളിംഗ് ട്രോഫി എന്നിവ നേടി.
ബ്ലൂചിപ്സ് ടൈൽസ് കമ്പനി സ്പോൺസർ ചെയ്ത 301 യൂറോ ക്യാഷ് പ്രൈസും പിതൃവേദിയുടെ എവർ ട്രോളിംഗ് ട്രോഫിയും ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മാസ് സെന്ററിലെ ജെറി നോബിളും പ്രകാശ് കുഞ്ചുകുട്ടനും സെക്കന്റ് സ്ഥാനം കരസ്ഥമാക്കി. ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മാസ് സെന്ററിലെ തന്നെ ജോജോ ജോർജും സിജിൻ സിറിയക്കും മൂന്നാം സ്ഥാനവും, സണ്ണി ജോസ് സ്പോൺസർ ചെയ്ത് 201 യൂറോ ക്യാഷ് പ്രൈസും സീറോ മലബാർ പിതൃവേദിയുടെ എവർ ട്രോളിംഗ് ട്രോഫിയും കരബ്സ്ബോ രൂ ർഡ്സ് മാസ് സെന്ററിലെ ആൽവിൻ ജോണിയും ദീപു ജോസും വിൻസന്റ് നിരപ്പേൽ സ്പോൺസർ ചെയ്ത് ന്ന 101 യൂറോയുടെ ക്യാഷ് പ്രൈസും കരസ്ഥമാക്കി .
സഭായോഗം സെക്രട്ടറി ബിനോയ് ജോസ് , സീജോ കാച്ചപ്പിള്ളി , ജോയിച്ചൻ മാത്യു , ബിനുജിത് സെബാസ്റ്റ്യൻ എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു. ഫിബ്സ്ബോരൂ ട്രസ്റ്റി ജോമോൻ, സോണൽ ട്രസ്റ്റി ബെന്നി ജോൺ എന്നിവർ ടൂർണമെന്റ് റഫറിമാരായിരുന്നു .
പിതൃവേദി മാസ് സെന്റർ പ്രസിഡന്റുമാരായ രാജു കുന്നക്കാട്ട് , ജിത്തു മാത്യു , ഫ്രാൻസിസ് ജോസ് , രാജേഷ് ജോൺ , ടോജോ ജോർജ് ,സണ്ണി ജോസ് , ബാബു ,ജിൻസ് ,ആരോൺ ,ഫ്രാൻസിസ് ജോസഫ് , ബേബി ബാസ്റ്റിൻ , ആന്റണി , ജോഷി എന്നിവർ ബാഡ്മിന്റൺ ടൂർണമെന്റ് സുഗമായി നടത്തുന്നതിന് നേതൃത്വം നൽകി .