ഡബ്ലിനിൽ പട്ടാപ്പകൽ കത്തി കാട്ടി കൊള്ള; പ്രതി പിടിയിൽ

New Update
Ffghh

കൗണ്ടി ഡബ്ലിനിലെ ബല്ബ്രേക്കില്‍ കത്തിയുമായെത്തി കൊള്ള നടത്തിയ ആള്‍ പിടിയില്‍. ചൊവ്വാഴ്ച വൈകിട്ട് 5.25-ഓടെയാണ് ചർച്ച് റോഡിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ കത്തിയുമായെത്തിയ 40-ലേറെ പ്രായമുള്ള പുരുഷന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. തുടര്‍ന്ന് ഇയാള്‍ സ്ഥലം വിടുകയും ചെയ്തു.

Advertisment

സംഭവത്തില്‍ അന്വേഷണം നടത്തിയ ഗാര്‍ഡ സംഭവ ദിവസം വൈകിട്ട് തന്നെ ഡബ്ലിന്‍ സിറ്റി സെന്ററില്‍ വച്ച് പ്രതിയെ പിടികൂടി. ഇയാള്‍ക്ക് മേല്‍ ക്രിമിനൽ ജസ്റ്റിസ്‌ ആക്ട്, 1984 സെക്ഷന്‍ 4 ആണ് ചുമത്തിയിരിക്കുന്നത്

Advertisment