അയര്‍ലണ്ട് ഇന്ത്യാ വ്യാപാരം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
fggfghgh

ഡബ്ലിന്‍ : ഇന്ത്യയുമായുള്ള അയര്‍ലണ്ടിന്റെ വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി വിദേശകാര്യ മന്ത്രി കൂടിയായ എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് മന്ത്രി സൈമണ്‍ കോവനേയുടെ നേതൃത്വത്തിലുള്ള ഐറീഷ് സംഘത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനം തിങ്കളാഴ്ച ബെംഗളൂരുവില്‍ തുടങ്ങി.അയര്‍ലണ്ടും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം ഉറപ്പിക്കുക, വിദ്യാഭ്യാസ ബന്ധം ഊട്ടിയുറപ്പിക്കുക എന്നിവയാണ് കോവനേയുടെ നേതൃത്വത്തിലുള്ള ടീമിന്റെ സന്ദര്‍ശന ലക്ഷ്യം.

Advertisment

ഇന്ത്യയിലെ ബിസിനസ്, ഫണ്ടിംഗ്, സ്റ്റാര്‍ട്ട്-അപ്പ് കമ്മ്യൂണിറ്റികളുമായുള്ള ബന്ധം സ്ഥാപിച്ച് ഐറിഷ് കമ്പനികളുടെ ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനും സന്ദര്‍ശനം വഴിയൊരുക്കുമെന്നാണ് കരുതുന്നത്. അയര്‍ലണ്ടിലൂടെ യൂറോപ്യന്‍ വിപണിയിലേക്ക് കടക്കുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ക്കും അവസരം ലഭിക്കും.

ഐറിഷ് കമ്പനികള്‍ക്ക് അവരുടെ ഓഫറുകള്‍ നല്‍കാനും ഇന്ത്യന്‍ വിപണിയെ കുറിച്ച് പഠിക്കാനും സന്ദര്‍ശനം ടീമിന് അവസരം നല്‍കുമെന്നാണ് അനുമാനിക്കുന്നതെന്ന് എന്റര്‍പ്രൈസ് അയര്‍ലന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെന്നി മെലിയ പറഞ്ഞു.

കമ്പനികള്‍ക്ക് വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ പരീക്ഷിക്കാന്‍ സന്ദര്‍ശനം അവസരമൊരുക്കും. സാന്‍ഡ്‌ബോക്‌സ് മോഡല്‍ ഐറിഷ് ഉപയോക്താക്കളുമായും ടെസ്റ്റര്‍മാരുമായും ചേര്‍ന്ന് ഇവന്റുകള്‍ ഹോസ്റ്റു ചെയ്യും. കമ്പനികളുമായി മുഖാമുഖം നടത്താനും വ്യാപാര നടപടികള്‍ സുഗമമാക്കുന്നതിനും എന്റര്‍പ്രൈസ് അയര്‍ലന്‍ഡ് അവസരമൊരുക്കും.

നിലവില്‍ ഇന്ത്യയിലുള്ള ഐറിഷ് കമ്പനികള്‍ക്ക് പിന്തുണ വര്‍ധിപ്പിക്കുന്നതിനും ഏജന്‍സി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മെലിയ പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ദ്രുതഗതിയിലായതിനാല്‍ ഇന്ത്യന്‍ ഫിന്‍ടെക് വ്യവസായത്തില്‍ അയര്‍ലണ്ടിന് മുന്നേറ്റം നടത്താം. കൂടാതെ ഏവിയേഷന്‍, മെഡിക്കല്‍ സാങ്കേതിക വ്യവസായങ്ങളിലും വലിയ വികസനം പ്രതീക്ഷിക്കാം.

അയര്‍ലണ്ടില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ഈ അധ്യയന വര്‍ഷം 8,500ആയി വര്‍ധിച്ചിരുന്നു.2006 മുതല്‍ എന്റര്‍പ്രൈസ് അയര്‍ലണ്ടിന് ഇന്ത്യയില്‍ സാന്നിധ്യമുണ്ട്. ഐറിഷ് കമ്പനികളെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനും ഇന്ത്യയിലേക്ക് നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരുന്നതിനും പിന്തുണ നല്‍കുകയാണ് ഏജന്‍സി ചെയ്യുന്നത്.

india ireland
Advertisment